---
title: "മനം കവരുന്ന ഫോട്ടോകളുമായി പ്രിയതാരം; വൈറലായി ചിത്രങ്ങൾ "
english_title: "Now the latest photos of Lakshmi Rai are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28427/now-the-latest-photos-of-lakshmi-rai-are-going-viral"
published_at: "2022-02-25T19:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218e1b4d31e2_lakshmi.jpg"
keywords: []
---

# മനം കവരുന്ന ഫോട്ടോകളുമായി പ്രിയതാരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് ലക്ഷ്മി റായ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു. 

## Article Content

സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് ലക്ഷ്മി റായ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു. 

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ‘റോക്ക് ൻ റോൾ’ എന്ന സിനിമയിലൂടെയാണ്. ഏത് ഭാഷയാണെങ്കിലും മികവുള്ള അഭിനയം കൊണ്ട് താരത്തിന് കയ്യടി വാങ്ങാൻ കഴിഞ്ഞു.

ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാൻ താരം മിടുക്കിയാണ്. അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടു പ്രേക്ഷക പ്രീതി നേടാനും ഓരോ വേഷത്തിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, രാജാധിരാജ ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമേ ടെലിവിഷൻ ഷോകളിലൂടെയും താരം പ്രേക്ഷകർക്ക് സുപരിചിതയാണ്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറൽ ആയിരിക്കുന്നത്. ബ്ലൂ ആൻഡ് റെഡ് കോമ്പിനേഷനിലുള്ള മനോഹരമായ ഡ്രസ്സിൽ വളരെ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. മികച്ച അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് ആരാധകർ നൽകുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലെല്ലാം ഫോട്ടോകൾ തരംഗമാക്കുകയും ചെയ്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28427/now-the-latest-photos-of-lakshmi-rai-are-going-viral)