---
title: "വിവാഹശേഷം യുവ കൃഷ്‍ണയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മൃദുല വിജയ്"
english_title: "Mridula Vijay shares photo with young Krishna after marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2842/mridula-vijay-shares-photo-with-young-krishna-after-marriage"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60f00f84d6a44_mruthula copy.jpg"
keywords: []
---

# വിവാഹശേഷം യുവ കൃഷ്‍ണയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മൃദുല വിജയ്

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. മൃദുല വിജയ്‍യും യുവ കൃഷ്‍ണയും അടുത്തിടെയാണ് വിവാഹിതരായത്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. മൃദുല വിജയ്‍യും യുവ കൃഷ്‍ണയും അടുത്തിടെയാണ് വിവാഹിതരായത്.

വിവാഹിതാരാകുന്നുവെന്ന് ഇവര്‍ തന്നെയാണ് എല്ലാവരെയും അറിയിച്ചതും. പുതിയ ജീവിതം ആസ്വദിക്കുന്നുവെന്ന് മൃദുല വിജയ് പറയുന്നു. യുവ കൃഷ്‍ണയ്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്.

എട്ടോ എന്നാണ് മൃദുല വിജയ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ജൂലൈ എട്ടിന് ആയിരുന്നു മൃദുലയുടേയും യുവകൃഷ്‍ണയുടേയും വിവാഹം ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്.

സീരിയലിനു പുറമേ മെന്റലിസത്തിലും താല്‍പര്യം കാട്ടുന്നയാളാണ് യുവ കൃഷ്‍ണ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2842/mridula-vijay-shares-photo-with-young-krishna-after-marriage)