പ്രണവ് പ്രണയത്തിൽ, മോഹൻലാലിന്റെ ഭാവി മരുമകളും വിദേശി, കല്യാണിയുമായി നടന് ഉണ്ടായിരുന്ന ബന്ധം, ലിസി പറഞ്ഞത്!

പ്രണവ് പ്രണയത്തിൽ, മോഹൻലാലിന്റെ ഭാവി മരുമകളും വിദേശി, കല്യാണിയുമായി നടന് ഉണ്ടായിരുന്ന ബന്ധം, ലിസി പറഞ്ഞത്!
Apr 17, 2025 02:33 PM | By Athira V

( moviemax.in) മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടാറുള്ള താരപുത്രനാണ് പ്രണവ് മോഹൻലാൽ. കുട്ടിക്കാലത്ത് ചില സിനിമകളിൽ കേന്ദ്ര കഥാപാത്രമായും അച്ഛന്റെ സിനിമകളിൽ അച്ഛന്റെ ബാല്യകാലവുമെല്ലാം പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അം​ഗീകാരം വരെ കിട്ടിയിട്ടുണ്ടെങ്കിലും പ്രണവ് നായകനായി രണ്ടാം വരവ് നടത്തുമോയെന്നതിൽ പ്രേക്ഷകർക്ക് ഉറപ്പില്ലായിരുന്നു. അവസാനം മോഹൻലാൽ ആരാധകരുടെ പ്രാർത്ഥന ദൈവം കേട്ടതുപോലെ പ്രണവ് ആദിയിലൂടെ നായകനായി രണ്ടാം വരവ് നടത്തി.

എന്നിരുന്നാലും വളരെ വിരളമായി മാത്രമെ സിനിമകളിൽ പ്രണവ് അഭിനയിക്കാറുള്ളു. യാത്രകളും എഴുത്തും സം​ഗീതവുമെല്ലാമാണ് ഇപ്പോഴും പ്രണവിന്റെ ലഹരി. സ്വകാര്യ ജീവിതം ഒട്ടും തന്നെ പബ്ലിക്കാക്കാൻ താരപുത്രന് താൽപര്യമില്ല. പക്ഷെ ​​ഗോസിപ്പുകളിൽ നിരന്തരം പ്രണവിന്റെ പേര് വലിച്ചിഴയ്ക്കപ്പെടാറുണ്ട്.

അതിൽ ഏറ്റവും കൂടുതൽ ​ഗോസിപ്പുകൾ വന്നിട്ടുള്ളത് നടി കല്യാണി പ്രിയദർ‌ശനുമായി പ്രണവ് പ്രണയത്തിലാണെന്ന തരത്തിലാണ്. ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തശേഷം അത്തരം ​ഗോസിപ്പുകളുടെ എണ്ണം പതിന്മടങ്ങായി വർധിച്ചു. എന്നാൽ ഇനി അത്തരത്തിലുള്ള ​ഗോസിപ്പുകൾ അടിച്ചറക്കുന്നവർക്ക് അത് അവസാനിപ്പിക്കാം.

കാരണം തന്റെ പ്രണയം പ്രണവ് കണ്ടെത്തിയിരിക്കുന്നു. പക്ഷെ പ്രണയിനി കല്യാണി അല്ല. അതൊരു ജർമ്മൻകാരിയായ പെൺകുട്ടിയാണ്. പ്രണവ് പ്രണയത്തിലാണെന്ന് ലിസി തന്നോട് വെളിപ്പെടുത്തിയെന്ന് സംവിധായകനും നിർമാതാവുമായ ആലപ്പി അഷ്റഫാണ് പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ആലപ്പി അഷ്റഫിന്റെ വാക്കുകൾ...

സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കണമെന്ന ആ​ഗ്രഹം കുഞ്ഞുനാൾ മുതൽ കല്യാണിക്കുണ്ടായിരുന്നു. വിദേശത്ത് നിന്നും ആർകിടെക്ട് പഠനം പൂർത്തിയാക്കിയ ശേഷം സിനിമയിലെ ആർട്ട് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കാൻ കല്യാണിക്ക് ആ​ഗ്രഹം വന്നു. അങ്ങനെയാണ് ഇരുമുഖം എന്ന തമിഴ് സിനിമയിൽ സാബു സിറിലിന്റെ ആർട്ട് അസിസ്റ്റന്റായി ജോലി ചെയ്തത്. അമ്മുവിനെ കാണുന്നവരെല്ലാം ചോ​ദിച്ച ഒരേയൊരു ചോദ്യം സിനിമയിൽ നായിക വേഷത്തിന് ശ്രമിക്കാമായിരുന്നില്ലേ എന്നാണ്. സുന്ദരിയായതിനാലാണ് അത്തരം ചോദ്യങ്ങൾ ആളുകൾ ചോ​ദിച്ചത്. അങ്ങനെ വൈകാതെ തെലുങ്ക് സിനിമയിലൂടെ നായികയായി കല്യാണി അരങ്ങേറി.

ശേഷം തമിഴിലും ഒരു സിനിമ ചെയ്തു. പിന്നീടാണ് മലയാളത്തിലേക്ക് ദുൽഖർ സൽമാന്റെ നായികയായി അരങ്ങേറിയത്. അതൊരു നല്ല തുടക്കമായിരുന്നു. പിന്നീട് പ്രണവിനൊപ്പം കല്യാണി ചെയ്ത ഹൃദയം സൂപ്പർ ഹിറ്റായിരുന്നു. ഹാർഡ് വർക്ക് കൊണ്ടാണ് കല്യാണി തന്റെ അഭിനയ ജീവിതം മെച്ചപ്പെടുത്തി കൊണ്ടുവരുന്നത്. ഓടും കുതിര ചാടും കുതിരയാണ് കല്യാണിയുടെ ഇനി റിലീസിന് എത്താനുള്ള സിനിമ.

അമ്മ ലിസിയെ വീണ്ടും അഭിനയ രം​ഗത്ത് ഇറക്കണമെന്ന ആ​ഗ്രഹം കല്യാണിക്കുണ്ട്. അതിനിടയിൽ ലിസിയും പ്രിയദർശനും പങ്കെടുക്കാതെ കല്യാണിയുടെ വിവാഹം കഴിഞ്ഞു എന്നൊക്കെ വ്യാജ വാർത്തകൾ വന്നു. അതുപോലെ ഒരു വിഭാ​ഗം ആളുകൾക്ക് അറിയേണ്ടത് കല്യാണിയെ പ്രണവ് മോഹൻലാൽ വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആ​ഗ്രഹിക്കുന്നുമുണ്ട്. ഞാൻ ഇക്കാര്യം ലിസിയോട് തുറന്ന് ചോദിച്ചു.

അങ്ങനെ അവർക്ക് ഒരു ആ​ഗ്രഹമുണ്ടെങ്കിൽ രണ്ട് വീട്ടുകാർക്കും സന്തോഷമുള്ള കാര്യമല്ലേ... പക്ഷെ അവർ തമ്മിൽ അങ്ങനൊരു റിലേഷൻഷിപ്പില്ല. സഹോദരബന്ധം മാത്രമാണ്. അപ്പു അവർക്കെല്ലാം ഒരു ഹീറോയെപ്പോലെയാണ്. കൂടാതെ അപ്പുവിന് വേറൊരു പ്രണയമുണ്ട്. അത് ജർമ്മനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ് എന്നാണ് ലിസി പറഞ്ഞതെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

പ്രണവിനെയെ കെട്ടൂവെന്ന് സോഷ്യൽമീഡിയയിലൂടെ വിലപിക്കുന്ന നടിയോട് ഇനി കാത്തിരിക്കേണ്ട പ്രതീക്ഷ വേണ്ട എല്ലാം കൈവിട്ട് പോയിയെന്നാണ് തനിക്ക് പറയാനുള്ളതെന്നും അഷ്റഫ് പറയുന്നു. അടുത്തിടെ ബറോസ് സിനിമ കാണാൻ ഒരു വിദേശ വനിതയ്ക്കൊപ്പമാണ് പ്രണവ് എത്തിയത്. താരപുത്രന്റെ മിക്ക യാത്രകളിലും ഒരു വിദേശ വനിത ഒപ്പമുണ്ടാകാറുണ്ട്. മുപ്പത്തിനാലുകാരനായ പ്രണവിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും അമ്മ സുചിത്രയ്ക്ക് അടക്കം നേരിടേണ്ടി വ​രാറുണ്ട്.

#pranavmohanlal #love #girlfriend #kalyanipriyadarshan #lissys #revelation

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall