---
title: "ചതുർ മുഖത്തിൽ ചിരി മുഖവുമായി നവാസ് വള്ളിക്കുന്ന്"
english_title: "Navas smirks with a smile on his square face"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2840/navas-smirks-with-a-smile-on-his-square-face"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60effe157b3e5_film copy.jpg"
keywords: []
---

# ചതുർ മുഖത്തിൽ ചിരി മുഖവുമായി നവാസ് വള്ളിക്കുന്ന്

> **Lead Summary:** മലയാള സിനിമയിലെ നവ സാന്നിദ്ധ്യമാണ് കോഴിക്കോട്കാരനായ നവാസ് വളളിക്കുന്ന് .മഞ്ജു വാര്യർ സണ്ണിവെയിൻ ചിത്രമായ ചതുർമുഖത്തിൽ ബഷീർ എന്ന കഥാപാത്രത്തിലൂടെ നവാസ് പ്രേക്ഷകർക്കിടയിൽ ചിരി നിറക്കുകയാണ്.

## Article Content

മലയാള സിനിമയിലെ നവ സാന്നിദ്ധ്യമാണ് കോഴിക്കോട്കാരനായ നവാസ് വളളിക്കുന്ന് .മഞ്ജു വാര്യർ സണ്ണിവെയിൻ ചിത്രമായ ചതുർമുഖത്തിൽ ബഷീർ എന്ന കഥാപാത്രത്തിലൂടെ നവാസ് പ്രേക്ഷകർക്കിടയിൽ ചിരി നിറക്കുകയാണ്.

പ്രേക്ഷകർക്കിടയിൽ നിന്നും നവാസിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

 ചതുർമുഖത്തിലെ കോമഡി സീൻ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്‌ .

അടുത്ത കാലത്തായി പുറത്തിറങ്ങിയ സൂഫിയും സുജാതയും, കപ്പേള, ഹലാൽ ലവ് സ്റ്റോറി, എന്നീ ചിത്രങ്ങളിൽ താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

>  മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം  ചെയ്ത " കോമഡി സർക്കസ് " എന്ന റിയാലിറ്റി ഷോയിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാവുന്നത് .

ഈ ഷോയുടെ ഫൈനലിലിൽ ജനപ്രിയ നായകൻ എന്ന അവാർഡ് നേടിയ നവാസ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ചു .

പിന്നീട് ഫ്രഞ്ച് വിപ്ലവം, തമാശ, കപ്പേള,അള്ള് രാമേന്ദ്രൻ,സൂഫിയും സുജാതയും,ഹലാൽ ലൗ സ്റ്റോറി,ഇന്നു മുതൽ, തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലതുമായ വേഷങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടികൊണ്ടിരിക്കുന്നു .

കുരുതി, നാരദൻ, മധുരം, പിടിക്കിട്ടാപുള്ളി, ഹിഗ്വിറ്റ, ഫോർ, എന്റെ മാവും പൂക്കും, മാഹി, ബൈനറി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു .

കൂടാതെ മറ്റനേകം ചിത്രങ്ങൾ താരത്തിന്റെതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്നു    

### Related Links & Sources
- [Original Story Source](https://moviemax.in/news/2840/navas-smirks-with-a-smile-on-his-square-face)