---
title: "'ലഹരിയുമായി ഓടികളഞ്ഞോ എന്ന് സംശയം, ഹോട്ടലിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല' ; ഷൈൻ ടോം ചാക്കോയെ വിളിപ്പിക്കുമെന്ന് പൊലീസ്"
english_title: "#police #summon #shinetomchacko"
publisher: "moviemax.in"
canonical_url: "https://moviemax.in/news/283938/police-summon-shinetomchacko"
published_at: "2025-04-17T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6800941fa9638_1.jpg"
keywords: []
---

# 'ലഹരിയുമായി ഓടികളഞ്ഞോ എന്ന് സംശയം, ഹോട്ടലിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല' ; ഷൈൻ ടോം ചാക്കോയെ വിളിപ്പിക്കുമെന്ന് പൊലീസ്

> **Lead Summary:** ** ഹോട്ടലി**ൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല. നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയതിനെ തുടർന്നാണ് പൊലീസ് മുറി പരിശോധിച്ചത്. നടനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. അയാളെ പരിശോധിച്ച ശേഷം വിട്ടയച്ചു. ഷൈൻ ടോം ചാക്കോ ലഹരിയുമായി ഓടികളഞ്ഞോ എന്ന് സംശയം. നടനെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

## Article Content

** ഹോട്ടലി**ൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല. നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയതിനെ തുടർന്നാണ് പൊലീസ് മുറി പരിശോധിച്ചത്. നടനൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. അയാളെ പരിശോധിച്ച ശേഷം വിട്ടയച്ചു. ഷൈൻ ടോം ചാക്കോ ലഹരിയുമായി ഓടികളഞ്ഞോ എന്ന് സംശയം. നടനെ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഡാൻസഫ് പരിശോധനയ്ക്കിടെയാണ് ഹോട്ടൽ മുറിയിൽ നിന്ന് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രി 10.58ഓടുകൂടിയാണ് ഡാൻസാഫിന്റെ കൊച്ചി യുണീറ്റ് പരിശോധനക്കെത്തിയത്. അഞ്ചിലധികം പൊലീസ് ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നു.

മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനൽവഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ ലഹരി ഉപയോ​ഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്സ് എസിപിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/283938/police-summon-shinetomchacko)