---
title: "ആ സിനിമ കണ്ട് അച്ഛന്‍ ഇമോഷണലായി: അര്‍ജുന്‍ അശോകന്‍"
english_title: "Now a new interview of Arjun Ashok is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28392/now-a-new-interview-of-arjun-ashok-is-going-viral"
published_at: "2022-02-25T16:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218b7552972c_harisree.jpg"
keywords: []
---

# ആ സിനിമ കണ്ട് അച്ഛന്‍ ഇമോഷണലായി: അര്‍ജുന്‍ അശോകന്‍

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍ . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഓരോ പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടതാണ് . ചിരികൾ മാത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന നടനാണ് ഹരിശ്രീ അശോകന്‍.

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍ . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഓരോ പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ടതാണ് . ചിരികൾ മാത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന നടനാണ് ഹരിശ്രീ അശോകന്‍.

ഇപ്പോഴിതാ തന്റെ അഭിനയത്തെ കുറിച്ച് അച്ഛന്‍ ഹരിശ്രീ അശോകന്‍ പറയുന്ന കമന്റുകളെ കുറിച്ച് വെളിപ്പെടുത്തി നടന്‍ അര്‍ജുന്‍ അശോകന്‍. മിസ്‌റ്റേക്കുകളുണ്ടെന്ന് സിനിമ കാണുമ്പോള്‍ അച്ഛന്‍ പറയാറുണ്ടെന്ന് അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളത്. സിനിമയില്‍ വന്ന സമയത്ത് അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് കൂടുതല്‍ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ താന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്.

ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും അച്ഛന്‍ സംസാരിക്കാറുണ്ട്. ചില സീനൊക്കെ കാണുമ്പോള്‍ ‘എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു, മിസ്റ്റേക്കുകളുണ്ട്’, അതെല്ലാം പറയും.

അച്ഛന്‍ ഏറ്റവും ഇമോഷണലായി കണ്ട സിനിമ ബി ടെക് ആണ്. അച്ഛന്‍ സിനിമ കാണാന്‍ കയറിയ തിയേറ്ററില്‍ തന്റെ സുഹൃത്തുമുണ്ടായിരുന്നു. താന്‍ ബോംബ് പൊട്ടി മരിച്ചപ്പോള്‍ അച്ഛന്‍ മുഖത്ത് കൈവെച്ചു, അത് പിന്നെ കുറേ നേരം കഴിഞ്ഞാണ് എടുത്തതെന്ന് അവന്‍ തന്നോട് പറഞ്ഞു എന്നാണ് അര്‍ജുന്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28392/now-a-new-interview-of-arjun-ashok-is-going-viral)