---
title: "'പദ്‍മ'യിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു"
english_title: "The video song for 'Padma' has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28387/the-video-song-for-padma-has-been-released"
published_at: "2022-02-25T16:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218b0753dad1_padma.jpg"
keywords: []
---

# 'പദ്‍മ'യിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു

> **Lead Summary:** അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം 'പദ്‍മ'യുടെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'കാണാതെ കണ്ണിനുള്ളില്‍' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസ് ആണ്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

## Article Content

അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം 'പദ്‍മ'യുടെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'കാണാതെ കണ്ണിനുള്ളില്‍' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസ് ആണ്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുരഭി ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ. മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്.

സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/28387/the-video-song-for-padma-has-been-released)