മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയിട്ടുളള താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോളിവുഡില്‍ തിരക്കേറിയ സമയത്ത് തന്നെ തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വി സിനിമകള്‍ ചെയ്തു.

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സൂപ്പര്‍താരം മറ്റ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളിലെയും നടന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കനാ കണ്ടേന്‍ എന്ന സിനിമയിലൂടെയാണ് പൃഥ്വി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. അയ്യ എന്ന റാണി മുഖര്‍ജി സിനിമയിലൂടെ ബോളിവുഡിലും എത്തി നടന്‍.
ഔറംഗസേബ്, നാം ഷബാന തുടങ്ങിയവയും പൃഥ്വിയുടെതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളാണ്. അന്യഭാഷാ സിനിമകളില്‍ ഇപ്പോള്‍ അധികം അഭിനയിക്കാത്ത നടന്‍ മലയാളത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായ വിജയ സിനിമകളാണ് പൃഥ്വിരാജ് സുകുമാരന് ലഭിക്കുന്നത്. അതേസമയം പൃഥ്വിരാജിനെ കുറിച്ചുളള നടി ആശ അരവിന്ദിന്‌റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍താരത്തെ കുറിച്ച് നടി മനസുതുറന്നത്. സിനിമകള്‍ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുളള താരമാണ് ആശ അരവിന്ദ്.

അരികെ എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം ഫ്രൈഡേ, അന്നയും റസൂലും, കട്ടപ്പനയിലെ ഹ്വത്വിക്ക് റോഷന്‍ ഉള്‍പ്പെടെ പതിനഞ്ചിലധികം സിനിമകളിലാണ് അഭിനയിച്ചത്.
സിനിമകള്‍ക്കൊപ്പം പരസ്യ ചിത്രങ്ങളിലും സജീവമാണ് നടി. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി തുടങ്ങിവര്‍ക്കൊപ്പം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് താരം.
അതേസമയം പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിരാജിനെ ബോളിവുഡ് താരങ്ങള്‍ അന്വേഷിക്കാറുണ്ടെന്ന് പറയുകയാണ് ആശാ അരവിന്ദ്.
മലയാളിയല്ലെ, പൃഥ്വിരാജിനോട് അന്വേഷണം പറയണേ' എന്നൊക്കെ ബോളിവുഡ് താരങ്ങള്‍ തന്നോട് പറയാറുണ്ടെന്ന് ആശ അരവിന്ദ് പറയുന്നു. എന്നാല്‍ അതൊന്ന് പൃഥ്വിരാജിനോട് പറയാന്‍ ഇതുവരെ തനിക്ക് അവസരം കിട്ടിയിട്ടില്ലെന്നും നടി പറഞ്ഞു.
മുംബൈ, കാശ്മീര്‍ എന്നിവിടങ്ങളിലാണ് പലപ്പോഴും പരസ്യ ചിത്രങ്ങളുടെ ഷൂട്ടിംഗ ഉണ്ടാവാറുളളതെന്നും ആശ അരവിന്ദ് പറയുന്നു.
പരസ്യ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഒന്നോ രണ്ടോ ദിവസം, കൂടിപ്പോയാല്‍ നാല് ദിവസത്തിനുളളില്‍ ചിത്രീകരിച്ച് കഴിയും. വളരെ ലക്ഷ്വറിയായിട്ടുളള സ്വീകരണമാണ് നമുക്ക് കിട്ടുന്നത്.
പ്രതിഫലവും ഈ മേഖലയില്‍ കൂടുതലായിരിക്കുമെന്നും അഭിമുഖത്തില്‍ ആശ അരവിന്ദ് പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതും പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിലും തമ്മിലുളള വ്യത്യാസം എന്താണെന്ന് ചോദിച്ചപ്പോഴാണ് ആശ അരവിന്ദിന്‌റെ മറുപടി.
ക്യാരക്ടര്‍ റോളുകളിലൂടെയാണ് നടി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ലോക്പാല്‍, വേഗം, കുമ്പസാരം, പുളളിക്കാരന്‍ സ്റ്റാറാ, മേരാ നാം ഷാജി, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളെല്ലാം നടി അഭിനയിച്ച മറ്റു ചിത്രങ്ങളാണ്.
Content Highlight: Actress Asha Aravind has revealed that she has not been able to tell Prithviraj yet



































