---
title: "അമ്മയായ സന്തോഷം പങ്കിട്ട്  താരം"
english_title: "The actress shared the joy of having a baby now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28376/the-actress-shared-the-joy-of-having-a-baby-now"
published_at: "2022-02-25T15:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218a6943eb5f_sarayu.jpg"
keywords: []
---

# അമ്മയായ സന്തോഷം പങ്കിട്ട്  താരം

> **Lead Summary:** ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതിനു പിന്നാലെ വലിയ വലിയ അവസരങ്ങളാണ് ഗായകര്‍ക്ക് ലഭിച്ചത്. ഇതില്‍ പലരും ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതുപോലെ ചിലര്‍ സിനിമയിലേക്കും എത്തിയിട്ടുണ്ട്.

## Article Content

ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതിനു പിന്നാലെ വലിയ വലിയ അവസരങ്ങളാണ് ഗായകര്‍ക്ക് ലഭിച്ചത്. ഇതില്‍ പലരും ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതുപോലെ ചിലര്‍ സിനിമയിലേക്കും എത്തിയിട്ടുണ്ട്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഗായികയാണ് സോണിയ ആമോദ്. 2008ലെ വിജയ് ആയിരുന്നു സോണിയ. റിയാലിറ്റി ഷോയ്ക്ക് ശേഷം നിരവധി അവസരം സോണിയക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ ഗായിക.

ഈ അടുത്തായിരുന്നു താനൊരു അമ്മയാകാന്‍ പോകുന്ന സന്തോഷം സോണിയ പങ്കുവെച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞഥിതി എത്താന്‍ പോവുകയാണ് , നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്ന് സോണിയ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചത്.

കുഞ്ഞുമാലാഖയ്ക്ക് ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. അമൃത ആശുപത്രിയിലെ ഡോക്ടര്‍ രാധാമണിക്കും മറ്റ് ജീവനക്കാര്‍ക്കും നന്ദിയെന്നുമായിരുന്നു സോണിയ ഫേസ്ബുക്കില്‍ കുറിച്ചത്.

കുഞ്ഞതിഥിയുടെ ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28376/the-actress-shared-the-joy-of-having-a-baby-now)