---
title: "'നരപ്പ' റിലീസ് തിയതി പ്രഖ്യാപിച്ചു"
english_title: "'Narappa' release date announced"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2837/narappa-release-date-announced"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60eea9254055c_Untitled-6.jpg"
keywords: []
---

# 'നരപ്പ' റിലീസ് തിയതി പ്രഖ്യാപിച്ചു

> **Lead Summary:** ധനുഷ് നായകനായി 2019ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്‌‍ത ചിത്രം നിരൂപക പ്രീതി നേടിയിരുന്നു.

## Article Content

ധനുഷ് നായകനായി 2019ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്‌‍ത ചിത്രം നിരൂപക പ്രീതി നേടിയിരുന്നു.

ചിത്രം വൻ വിജയവുമായി മാറിയിരുന്നു. ഇപോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ നരപ്പയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

വെങ്കിടേഷ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. അസുരനില്‍ മഞ്‍ജു വാര്യര്‍ വേഷമിട്ട കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് പ്രിയാ മണിയാണ്.

വെങ്കടേഷിന്റെ മികച്ച പ്രകടനം തന്നെയാണ് ട്രെയിലറിലെ ആകര്‍ഷണം. ശ്രീകാന്ത് അഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കലൈപുലി എസ് തനുവും ഡി സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജൂലൈ 20ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/2837/narappa-release-date-announced)