---
title: "നമുക്കിടയില്‍ വേര്‍പിരിയലുകളില്ല; മഞ്ജുപിള്ളയുടെ പോസ്റ്റ് ശ്രദ്ധനേടുന്നു "
english_title: "Now the post shared by Manju about her beloved Lalithamma is getting noticed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28347/now-the-post-shared-by-manju-about-her-beloved-lalithamma-is-getting-noticed"
published_at: "2022-02-25T13:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621889b7dafeb_lalitha.jpg"
keywords: []
---

# നമുക്കിടയില്‍ വേര്‍പിരിയലുകളില്ല; മഞ്ജുപിള്ളയുടെ പോസ്റ്റ് ശ്രദ്ധനേടുന്നു 

> **Lead Summary:** നടി മഞ്ജു പിള്ളയും നടി കെപിഎസി ലളിതയും തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകര്‍ക്ക് എല്ലാം തന്നെ അറിയാം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയില്‍ അമ്മയും മകളുമായി ആയി അഭിനയിച്ചതോടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കള്‍ ആയി മാറുന്നത്.

## Article Content

നടി മഞ്ജു പിള്ളയും നടി കെപിഎസി ലളിതയും തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകര്‍ക്ക് എല്ലാം തന്നെ അറിയാം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയില്‍ അമ്മയും മകളുമായി ആയി അഭിനയിച്ചതോടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കള്‍ ആയി മാറുന്നത്.

നേരത്തെ തന്നെ ഇരുവരും പരിചയമുണ്ടെങ്കിലും ഈ പരമ്പരയിലൂടെ ആണ് ഇവര്‍ കൂടുതല്‍ പരസ്പരം അടുത്തത്. ലളിതാമ്മയെ ശരിക്കും അമ്മയെപ്പോലെയാണ് കണ്ടിരുന്നതെന്ന് മഞ്ജു പറഞ്ഞിരുന്നു.

കെപിഎസിയുടെ മരണവാര്‍ത്തയറിഞ്ഞ് ആദ്യംതന്നെ ഫ്‌ലാറ്റിലേക്ക് എത്തിയിരുന്നത് മഞ്ജുപിള്ളയായിരുന്നു. വയ്യാതെ കിടന്ന സമയത്തും കെപിഎസിയെ കാണാന്‍ മഞ്ജുപിള്ള അവിടെ എത്തിയിരുന്നു, എന്നാല്‍ അപ്പോഴെല്ലാം ജീവിതത്തിലേക്ക് തിരിച്ചു വരും എന്നാണ് കരുതിയിരുന്നത്.

അതിനിടയിലാണ് അപ്രതീക്ഷിതമായ വിയോഗം എന്നും മഞ്ജു പ്രതികരിച്ചിരുന്നു. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ലളിതാമ്മയെ ക്കുറിച്ച് മഞ്ജു പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ഈ കുറിപ്പ് പങ്കുവെച്ചത്.

നമുക്കിടയില്‍ വേര്‍പിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും. ലളിതാമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമായാണ് മഞ്ജു പിള്ള ഇങ്ങനെ കുറിച്ചത്.

റിമി ടോമി, സരിത ജയസൂര്യ, ശ്വേത മേനോന്‍, അനുമോള്‍, രഞ്ജിനി ജോസ്, രാധിക റസിയ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

ഒരു അഭിനേത്രിയുടെ വേര്‍പാട് ഇത്രയും വിഷമിപ്പിക്കുന്നത് ആദ്യമായിട്ടാണ്. അത്രയ്ക്കിഷ്ടമായിരുന്നു ലളിതാമ്മയെ. പല സിനിമകളും ആവര്‍ത്തിച്ച് കാണാനുള്ള കാരണം ലളിതാമ്മ ആയിരുന്നു. കുറച്ചുനാളുകള്‍ക്ക് ശേഷം തട്ടീം മുട്ടീമില്‍ കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നിയെന്നായിരുന്നു ഒരാളുടെ കമന്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28347/now-the-post-shared-by-manju-about-her-beloved-lalithamma-is-getting-noticed)