---
title: "ഓട്ടോ ഡ്രൈവര്‍ ലുക്കില്‍ നിവിന്‍ പോളി; 'ഡോള്‍ബി ദിനേശന്‍' ഫസ്റ്റ് ലുക്ക് പുറത്ത്"
english_title: "#NivinPauly #auto #driver #look #DolbyDineshan #first #look #out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/283413/nivinpauly-auto-driver-look-dolbydineshan-first-look-out"
published_at: "2025-04-14T19:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fd18a88b79b_nivin.jpg"
keywords: []
---

# ഓട്ടോ ഡ്രൈവര്‍ ലുക്കില്‍ നിവിന്‍ പോളി; 'ഡോള്‍ബി ദിനേശന്‍' ഫസ്റ്റ് ലുക്ക് പുറത്ത്

> **Lead Summary:** ** 1001 **നുണകള്‍, സര്‍കീട്ട് എന്നിവക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഡോള്‍ബി ദിനേശന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ 10-ാമത്തെ ചിത്രമാണ് 'ഡോള്‍ബി ദിനേശന്‍'.

## Article Content

** 1001 **നുണകള്‍, സര്‍കീട്ട് എന്നിവക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഡോള്‍ബി ദിനേശന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ 10-ാമത്തെ ചിത്രമാണ് 'ഡോള്‍ബി ദിനേശന്‍'.

നാടന്‍ വേഷത്തില്‍ തനിനാടന്‍ മലയാളി കഥാപാത്രമായി നിവിന്‍ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശന്‍ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറായാണ് നിവിന്‍ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.

ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റാണ്. പ്രോജക്ട് ഡിസൈനര്‍: രഞ്ജിത്ത് കരുണാകരന്‍, എഡിറ്റിങ്: നിധിന്‍ രാജ് ആരോള്‍. ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത് 'അനിമല്‍' ഉള്‍പ്പെടെയുള്ള വമ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/283413/nivinpauly-auto-driver-look-dolbydineshan-first-look-out)