---
title: "ലളിത ചേച്ചിയുടെ ഭൗതിക ശരീരത്തിന് ഒരു രാത്രി മുഴുവൻ കൂട്ടിരുന്ന ആ കലാകാരി ഇവരാണ് ..."
english_title: "They were with Lalitha Chechi's physical body for a whole night"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28341/they-were-with-lalitha-chechis-physical-body-for-a-whole-night"
published_at: "2022-02-25T12:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621885857e959_sarayu.jpg"
keywords: []
---

# ലളിത ചേച്ചിയുടെ ഭൗതിക ശരീരത്തിന് ഒരു രാത്രി മുഴുവൻ കൂട്ടിരുന്ന ആ കലാകാരി ഇവരാണ് ...

> **Lead Summary:** മലയാളികളെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ആയിരുന്നു കെപിഎസി ലളിതയുടെ മരണ വാർത്ത പുറത്ത് വന്നത് . കെപിഎസി ലളിത എന്ന അതുല്യകലാകാരി നമ്മളെ വിട്ടു പിരിഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി അവർ ചികിത്സയിലായിരുന്നു.

## Article Content

മലയാളികളെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ആയിരുന്നു കെപിഎസി ലളിതയുടെ മരണ വാർത്ത പുറത്ത് വന്നത് . കെപിഎസി ലളിത എന്ന അതുല്യകലാകാരി നമ്മളെ വിട്ടു പിരിഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി അവർ ചികിത്സയിലായിരുന്നു.

വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആണ് അവർ മരണപ്പെട്ടത്. നിരവധി ആളുകൾ ആയിരുന്നു അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. എറണാകുളത്തെ സ്വകാര്യ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

സിനിമാരംഗത്തെ പ്രവർത്തകർ എല്ലാം തന്നെ ഇവരെ കാണുവാൻ വേണ്ടി എത്തിയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ സൂപ്പർ താരങ്ങൾ എല്ലാം തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

സിനിമ മേഖലയിലുള്ളവർക്ക് പുറമേ രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ എല്ലാം തന്നെ ഇവരെ അവസാനമായി ഒരു നോക്കു കാണുവാൻ വേണ്ടി തടിച്ചുകൂടിയിരുന്നു.

ഇപ്പോൾ മറ്റൊരു വ്യക്തി ആണ് സമൂഹമാധ്യമങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റുന്നത്. ഒരു രാത്രി മുഴുവൻ ലളിത ചേച്ചിയുടെ ഭൗതിക ശരീരത്തിന് ഇവർ ആയിരുന്നു കൂട്ടിയിരുന്നത്. ഓരോ തവണ വിളക്കിൽ എണ്ണ തീരുമ്പോഴും അവർ വീണ്ടും നിറച്ചു കൊണ്ടിരുന്നു.

ഹാളിൽ അധികം ആളുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നിട്ടും ഇവർ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ലളിത ചേച്ചിക്ക് കൂട്ടിരുന്നു. സിനിമാമേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ഈ വ്യക്തി ആരാണ് എന്ന് മനസ്സിലായോ?

സരയൂ ആണ് ഈ കലാകാരി. നിരവധി ആളുകളാണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങൾ ചെയ്തത് വളരെ വലിയ ഒരു കാര്യമാണ് എന്നാണ് മലയാളികൾ പറയുന്നത്. വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് നിങ്ങൾ എന്നും ഇത് എപ്പോഴും ഇതുപോലെ കാത്തുസൂക്ഷിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ആണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28341/they-were-with-lalitha-chechis-physical-body-for-a-whole-night)