---
title: " 'രാധേ ശ്യാം' ചിത്രത്തിലെ  ഗാനം പുറത്തുവിട്ടു  "
english_title: "The song from the movie 'Radhe Shyam' has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28337/the-song-from-the-movie-radhe-shyam-has-been-released"
published_at: "2022-02-25T12:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218814be6912_radhe shyam.jpg"
keywords: []
---

#  'രാധേ ശ്യാം' ചിത്രത്തിലെ  ഗാനം പുറത്തുവിട്ടു  

> **Lead Summary:** പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാധേ ശ്യാമിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‍ക്കേണ്ടി വന്നത്.

## Article Content

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാധേ ശ്യാമിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‍ക്കേണ്ടി വന്നത്.

മാര്‍ച്ച് 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ വീഡിയോ  പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പ്രഭാസും പൂജ ഹെഗ്‍ഡെയും ചിത്രത്തിന്റെ പുതിയ ഗാനത്തിലും നിറഞ്ഞുനില്‍ക്കുന്നു. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.

'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്. മഴയത്തുള്ള ഒരു പ്രണയഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാണ് പ്രഭാസ് ചിത്രത്തിലെ ഗാനരംഗത്തിന്റെ പ്രത്യേകത. ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തിയറ്ററുകളില്‍ തന്നെയാണ് പ്രഭാസ് ചിത്രം രാധേ ശ്യാം റിലീസ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/28337/the-song-from-the-movie-radhe-shyam-has-been-released)