---
title: "70ാം വയസ്സിലും മസിലു പെരുപ്പിച്ച് കിലുക്കത്തിലെ 'സമർഖാൻ'"
english_title: "'Samarkhan' in Kilukkam at 70"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2832/samarkhan-in-kilukkam-at-70"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ee7a070b166_Untitled-2.jpg"
keywords: []
---

# 70ാം വയസ്സിലും മസിലു പെരുപ്പിച്ച് കിലുക്കത്തിലെ 'സമർഖാൻ'

> **Lead Summary:** സിക്സ് പായ്ക്കും ഏയ്റ്റ് പായ്ക്കുമൊക്കെ തരംഗമാകുന്നതിനു മുമ്പെ ഈ കളം വിട്ടയാളാണ് ബോളിവുഡ് താരം ശരത് സക്സേന.

## Article Content

സിക്സ് പായ്ക്കും ഏയ്റ്റ് പായ്ക്കുമൊക്കെ തരംഗമാകുന്നതിനു മുമ്പെ ഈ കളം വിട്ടയാളാണ് ബോളിവുഡ് താരം ശരത് സക്സേന.

പ്രായം എഴുപത് ആയെങ്കിലെന്താ മസിലിന്റെ കാര്യത്തിൽ സ്ക്സേന ഇപ്പോഴും യുവതാരങ്ങൾക്കൊപ്പം കിടപിടിക്കും. മസിലുപെരുപ്പിച്ചുള്ള താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ.

ഈ പ്രായത്തിലും കൃത്യമായ വർക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുന്ന ആളാണ് ശരത് സക്സേന. അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം മറ്റുള്ളവർക്കും പ്രചോദനമാണെന്ന് പ്രേക്ഷകർ പറയുന്നു.

ഇന്ത്യൻ ഹൾക് എന്നും വർക്കൗട്ട് ചിത്രത്തിനു താഴെ കമന്റുകൾ വരുന്നുണ്ട്. കിലുക്കം സിനിമയിലൂടെ മലയാളികൾക്കും പരിചിതനമാണ് ഇദ്ദേഹത്തെ. സമർഖാൻ എന്ന കഥാപാത്രമായാണ് അദ്ദേഹം കിലുക്കത്തിൽ എത്തിയത്.

സിഐഡി മൂസ, നിർണയം, ശൃംഖാരവേലൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിദ്യ ബാലൻ ചിത്രം ഷേർണിയിലും പ്രധാനവേഷത്തിൽ സക്സേന എത്തുന്നുണ്ട്.

ആർഎക്സ് 100 എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ തടപ്പ് എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2832/samarkhan-in-kilukkam-at-70)