---
title: "അശ്വതി ശ്രീകാന്ത് ലളിതാമ്മയെ കുറിച്ച് പറഞ്ഞ വാക്കുകള്‍  വൈറലാകുന്നു "
english_title: "Ashwathy Srikanth's words about Lalithamma go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28313/ashwathy-srikanths-words-about-lalithamma-go-viral"
published_at: "2022-02-25T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62186bea60959_kpac.jpg"
keywords: []
---

# അശ്വതി ശ്രീകാന്ത് ലളിതാമ്മയെ കുറിച്ച് പറഞ്ഞ വാക്കുകള്‍  വൈറലാകുന്നു 

> **Lead Summary:** നടി കെപിഎസി ലളിതാ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ജീവിതത്തിന്റെ അവസാന ഘട്ടം വരെ അഭിനയത്തില്‍ തുടരാന്‍ ലളിതക്ക് സാധിച്ചിരുന്നു . നിരവധി സെലിബ്രിറ്റികള്‍ നടി കെപിഎസിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു.

## Article Content

നടി കെപിഎസി ലളിതാ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ജീവിതത്തിന്റെ അവസാന ഘട്ടം വരെ അഭിനയത്തില്‍ തുടരാന്‍ ലളിതക്ക് സാധിച്ചിരുന്നു . നിരവധി സെലിബ്രിറ്റികള്‍ നടി കെപിഎസിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ അഭിനേത്രിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ലളിതാമ്മയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. തന്റെ പ്രിയപ്പെട്ട നടിയായ കെപിഎസി ലളിതകൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും അശ്വതി പറയുന്നു.

‘ഞാന്‍ ഏറ്റവുമധികം ആരാധിച്ചിരുന്ന നടിയായിരുന്നു ലളിതാമ്മ. ആ നടിയുടെ അഭിനയ മികവിനെക്കുറിച്ചു ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അവര്‍. ആര്‍ക്കും റിലേറ്റബിള്‍ ആയ കഥാപാത്രങ്ങള്‍.

ലളിതാമ്മ ഒരു സ്റ്റാര്‍ ആയിരുന്നില്ല, മറിച്ച്‌ നലളിതാമ്മ ഒരു സ്റ്റാര്‍ ആയിരുന്നില്ല, മറിച്ച്‌ നമ്മുടെ ഒക്കെ വീട്ടിലെ അമ്മയെപ്പോലെ, അമ്മായിയെപ്പോലെ, അയല്പക്കത്തെ ചേച്ചിയെപ്പോലെ ഒക്കെ ആരോ ആയിരുന്നു. ലളിതാമ്മയുടെ ഫാന്‍ ആണെന്ന് പറയുന്നതില്‍ തന്നെ എനിക്ക് വലിയ അഭിമാനമാണ്,’ അശ്വതി പറയുന്നു.

‘ദുബൈയില്‍ ആര്‍.ജെ. ആയിരിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ലളിതാമ്മയെ കാണുന്നത്. എന്നിലെ ഫാന്‍ഗേളിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. പിന്നീട് കോമഡി നൈറ്റ്സ് എന്ന പരിപാടിയിലൂടെയാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്.

അതിഥിയായി ഒരുപാട് തവണ ആ ഷോയില്‍ വന്നു ഒരുപാട് ജീവിത കഥകള്‍ പങ്കുവെച്ചിരുന്നു. ലളിതാമ്മയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നും അശ്വതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28313/ashwathy-srikanths-words-about-lalithamma-go-viral)