---
title: "തുള്ളി കളിക്കുന്ന കുഞ്ഞിപുഴു; കൂട്ടുകാർക്കൊപ്പം സ്വിമ്മിങ് പൂളിൽ അനുശ്രീയുടെ ഡാൻസ്"
english_title: "Dripping caterpillar; Anushree dances in the swimming pool with friends"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2829/dripping-caterpillar-anushree-dances-in-the-swimming-pool-with-friends"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ed7c22287e8_Untitled-3.jpg"
keywords: []
---

# തുള്ളി കളിക്കുന്ന കുഞ്ഞിപുഴു; കൂട്ടുകാർക്കൊപ്പം സ്വിമ്മിങ് പൂളിൽ അനുശ്രീയുടെ ഡാൻസ്

> **Lead Summary:** സിനിമാ തിരക്കുകൾ മാറ്റിവച്ച് കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷത്തിലാണ് അനുശ്രീ. സോഷ്യൽ മീഡിയ വഴി അനുശ്രീയുടെ സുഹൃത്തുക്കളെ ആരാധകർക്കും പരിചിതമാണ്.

## Article Content

സിനിമാ തിരക്കുകൾ മാറ്റിവച്ച് കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷത്തിലാണ് അനുശ്രീ. സോഷ്യൽ മീഡിയ വഴി അനുശ്രീയുടെ സുഹൃത്തുക്കളെ ആരാധകർക്കും പരിചിതമാണ്.

കൂട്ടുകാർക്കൊപ്പമുളള സന്തോഷ നിമിഷങ്ങൾ അനുശ്രീ ഇടയ്ക്കിടെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം പാട്ടുപാടി സന്തോഷിക്കുന്ന വീഡിയോയാണ് അനുശ്രീ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

തുളളി കളിക്കുന്ന കുഞ്ഞി പുഴു എന്ന പാട്ടാണ് അനുശ്രീ പാടുന്നത്. താരത്തിനു ചുറ്റും കൂട്ടുകാരുമുണ്ട്. അനുശ്രീ പാട്ടു പാടുമ്പോൾ കൂട്ടുകാരും ഒപ്പം പാടി ഡാൻസ് കളിക്കുന്നതാണ് വീഡിയോ.

കൂട്ടുകാർക്കൊപ്പം വളരെ സന്തോഷത്തിലാണ് അനുശ്രീയെന്ന് വീഡിയോയിൽനിന്നും വ്യക്തം. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽനിന്നുളള ചിത്രം അനുശ്രീ പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല.

സുഹൃത്തുക്കൾക്കൊപ്പ അനുശ്രീ മൂന്നാറിലേക്കൊരു യാത്ര പോയിരുന്നു. മൂന്നാറിലെ റിസോര്‍ട്ടിൽ സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.

ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനുശ്രീ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2829/dripping-caterpillar-anushree-dances-in-the-swimming-pool-with-friends)