---
title: "ഞാൻ കാരണമാണ് അയാൾ മരിച്ചത് എന്ന് അവർ പറഞ്ഞു; ദുരനുഭവം പറഞ്ഞ് രശ്മി അനിൽ"
english_title: "Now Reshmi shares a misfortune."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28269/now-reshmi-shares-a-misfortune"
published_at: "2022-02-24T23:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217c63425cd3_rashmi.jpg"
keywords: []
---

# ഞാൻ കാരണമാണ് അയാൾ മരിച്ചത് എന്ന് അവർ പറഞ്ഞു; ദുരനുഭവം പറഞ്ഞ് രശ്മി അനിൽ

> **Lead Summary:** രശ്മി അനിലിനെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. നിരവധി സൈറ്റുകളിലൂടെ സുപരിചിതയാണ് രശ്മി മലയാളികൾക്ക്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു ദുരനുഭവം ആണ് രശ്മി പങ്കുവയ്ക്കുന്നത്. യൂട്യൂബ് ചാനലിലൂടെ ആണ് താരം ഇത് വെളിപ്പെടുത്തിയത്. രശ്മിയുടെ അനുഭവം ഇങ്ങനെ.

## Article Content

രശ്മി അനിലിനെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. നിരവധി സൈറ്റുകളിലൂടെ സുപരിചിതയാണ് രശ്മി മലയാളികൾക്ക്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു ദുരനുഭവം ആണ് രശ്മി പങ്കുവയ്ക്കുന്നത്. യൂട്യൂബ് ചാനലിലൂടെ ആണ് താരം ഇത് വെളിപ്പെടുത്തിയത്. രശ്മിയുടെ അനുഭവം ഇങ്ങനെ.

ഒരിക്കൽ ഭർത്താവിനൊപ്പം ഒരു കല്യാണത്തിന് പോയി. ഇതിനിടയിൽ ഇതിൽ ചില ആളുകൾ വന്നു. തന്നെ ചൂണ്ടി കാണിച്ചിട്ട് ഭർത്താവിനോട് അവർ പറഞ്ഞു. ഇയാളുടെ ഭാര്യ കാരണമാണ് അയാൾ മരിച്ചത് എന്ന്. എനിക്ക് അത് വലിയ ഷോക്ക് ആയി പോയി. തൻറെ സ്കിറ്റ് കണ്ടു ചിരിച്ചു ചിരിച്ചു മരിച്ചു എന്നാണ് അവർ പറഞ്ഞത്.

ടിവിയിൽ സ്കിറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അയാൾ ചിരിക്കാൻ തുടങ്ങിയത്രേ. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെ ആയി മരിച്ചു എന്നാണ് തന്നോട് അവർ പറഞ്ഞത്. അതോടെ ആളുകളൊക്കെ തൻറെ ചുറ്റുംകൂടി. ചിലർക്ക് കൗതുകമായി. വേറെ ചിലർ ഫോട്ടോ എടുക്കാൻ മത്സരിക്കുകയാണ്.

സത്യം പറഞ്ഞാൽ ആ കല്യാണവീട്ടിൽ നിൽക്കണോ പോണോ എന്ന അവസ്ഥയായി പോയി തനിക്ക്. എല്ലാവർക്കും നമ്മളെ ഇഷ്ടമാണ് എന്നറിയുമ്പോൾ സന്തോഷമുണ്ട്. കാരണം അതൊരു വലിയ കാര്യം ആണല്ലോ. പ്രത്യേകിച്ച് പ്രായമായവർ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോൾ സന്തോഷം ആണ് എന്ന് താരം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/28269/now-reshmi-shares-a-misfortune)