---
title: "ഗുണ്ടായി, ഡ്രസ്സെല്ലാം ടൈറ്റായി; അനുപമയുടെ എൻജോയ് എഞ്ചാമി വേർഷൻ"
english_title: "Goons, dresses all tight; Anupama's Enjoy Enchanted version"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2825/goons-dresses-all-tight-anupamas-enjoy-enchanted-version"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ed550c48f9a_Untitled-1.jpg"
keywords: []
---

# ഗുണ്ടായി, ഡ്രസ്സെല്ലാം ടൈറ്റായി; അനുപമയുടെ എൻജോയ് എഞ്ചാമി വേർഷൻ

> **Lead Summary:** പ്രേമ’ത്തിലൂടെ മലയാളത്തിൽ അരങ്ങേറി പിന്നീട് തെലുങ്കിലെത്തി അവിടെ ചുവടുറപ്പിച്ച താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ രണ്ടു മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് അനുപമ അഭിനയിച്ചിട്ടുള്ളു എങ്കിലും അനുപമയുടെ വിശേഷങ്ങൾ അറിയാൻ മലയാളം ആരാധകർക്ക് എപ്പോഴും താല്പര്യമാണ്.

## Article Content

പ്രേമ’ത്തിലൂടെ മലയാളത്തിൽ അരങ്ങേറി പിന്നീട് തെലുങ്കിലെത്തി അവിടെ ചുവടുറപ്പിച്ച താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ രണ്ടു മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് അനുപമ അഭിനയിച്ചിട്ടുള്ളു എങ്കിലും അനുപമയുടെ വിശേഷങ്ങൾ അറിയാൻ മലയാളം ആരാധകർക്ക് എപ്പോഴും താല്പര്യമാണ്.

ആരാധകർക്കായി അനുപമ ഇടക്ക് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോയാണ് അനുപമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിറ്റായ ‘എൻജോയ് എഞ്ചാമി’ ഗാനത്തിന്റെ ഒരു പാരഡി വേർഷനാണ് അനുപമ ഇൻസ്റ്റഗ്രാം റീൽസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

> “ചബ്ബി ആയിരിക്കുമ്പോഴാണ് ഞാൻ കാണാൻ നല്ലത് എന്ന് പറയുന്ന സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് അനുപമ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പിന്നെ പോയത്.

‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം. ഇന്ന് തെലുങ്കിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് അനുപമ. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിലും അനുപമ അഭിനയിച്ചിരുന്നു.

അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2825/goons-dresses-all-tight-anupamas-enjoy-enchanted-version)