(moviemax.in) സമ്പാദിക്കുന്നില്ല എന്ന് പറഞ്ഞ് ഭർത്താവിനെ തല്ലുന്ന ഒരു ഭാര്യയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ഒരു കടയുടെ മുന്നിൽ ആൾക്കൂട്ടത്തിന് നാടുവിലായാണ് സംഭവം നടക്കുന്നത്. ഇവിടെ വച്ച് ഒരു യുവതി ഒരാളെ തല്ലുന്നത് വീഡിയോയിൽ കാണാം. യുവതിയുടെ ഭർത്താവാണ് അത് എന്നാണ് കരുതുന്നത്.
വീഡിയോയുടെ കാപ്ഷൻ പ്രകാരം യുവാവ് സമ്പാദിക്കുന്നില്ല എന്ന് കാണിച്ചാണ് യുവതി അയാളെ തല്ലുന്നത്. തല്ലുന്നതിനിടയിൽ യുവാവ് ഒന്നും സമ്പാദിക്കുന്നില്ല എന്നും അവളുടെ പണം കൊണ്ടാണ് ജീവിക്കുന്നത് എന്നും അവൾ ആരോപിക്കുന്നതും കാണാം.
ആദ്യം യുവാവിന്റെ കോളറിൽ കുത്തിപ്പിടിച്ച ശേഷം പിന്നെയാണ് അവൾ അയാളെ തല്ലുന്നത്. ചുറ്റും കൂടി നിന്ന ആരും തന്നെ വിഷയത്തിൽ ഇടപെടുന്നില്ല. യുവാവ് ഒരു കൈവച്ച് അവളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. പിന്നാലെയാണ് യുവതി ഇയാളുടെ കവിളത്ത് അടിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് യുവതിക്ക് നേരെ ഉയർന്നത്. ആളുകളെ ശാരീരികമായി ഉപദ്രവിക്കുന്നത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് എങ്കിലും അംഗീകരിക്കാൻ സാധിക്കില്ല അല്ലേ? അത് തന്നെയാണ് മിക്കവരും കമന്റുകളിലും പറഞ്ഞിരിക്കുന്നത്.
എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എങ്കിലും, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒരാളെ പരസ്യമായി ആൾക്കൂട്ടത്തിൽ വച്ച് തല്ലിയത് ശരിയായില്ല എന്ന് അനേകം പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.
#Woman #slaps #husband #public #first #grabbing #collar