---
title: "ഇവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് എന്റെ രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു; തുറന്നു പറഞ്ഞ് സുസ്മിത സെന്‍"
english_title: "Sushmita Sen's words are now getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28225/sushmita-sens-words-are-now-getting-attention"
published_at: "2022-02-24T19:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621791cd022ca_susmitha.jpg"
keywords: []
---

# ഇവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് എന്റെ രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു; തുറന്നു പറഞ്ഞ് സുസ്മിത സെന്‍

> **Lead Summary:** ഐറ്റം നമ്പര്‍ ചെയ്താല്‍ നായികമാരുടെ ഇമേജ് തകരും എന്ന് പറഞ്ഞിരുന്ന കാലത്ത് ഡാന്‍സ് നമ്പറുകളില്‍ തിളങ്ങിയ താരമാണ് സുസ്മി സെന്‍. മുന്‍നിര നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്താല്‍ അവരുടെ കരിയറിനെ ബാധിക്കും എന്ന വിശ്വാസം സിനിമാ മേഖലയില്‍ നിലനിന്നിരുന്നു.

## Article Content

ഐറ്റം നമ്പര്‍ ചെയ്താല്‍ നായികമാരുടെ ഇമേജ് തകരും എന്ന് പറഞ്ഞിരുന്ന കാലത്ത് ഡാന്‍സ് നമ്പറുകളില്‍ തിളങ്ങിയ താരമാണ് സുസ്മി സെന്‍. മുന്‍നിര നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്താല്‍ അവരുടെ കരിയറിനെ ബാധിക്കും എന്ന വിശ്വാസം സിനിമാ മേഖലയില്‍ നിലനിന്നിരുന്നു.

ഐറ്റം നമ്പര്‍ ചെയ്യാനുള്ള തന്റെ തീരുമാനത്തെ തുടര്‍ന്ന് രണ്ട് മാനേജര്‍മാര്‍ തനിക്ക് ഭ്രാന്താണെന്നും പറഞ്ഞ് ജോലി ഉപേക്ഷിച്ചു പോയെന്നാണ് സുസ്മിത പറയുന്നത്. ഒരു അഭിമുഖത്തിലാണ് സുസ്മിത സംസാരിച്ചത്.

താനിന്ന് അഭിമാനിക്കുന്നുണ്ട്. ഐറ്റം നമ്പറോ? നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്യില്ല. അവരുടെ ഇമേജ് തകരും, എന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അന്ന് താന്‍ ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് അത് ഏറ്റെടുക്കുമായിരുന്നു. ഇവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് തന്റെ രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട്.

ഒരു സിനിമയിലെ നായിക വേഷം തേടുമ്പോള്‍ ഇവള്‍ എന്തിനാണ് ഐറ്റം നമ്പര്‍ ചെയ്യുന്നതെന്നായിരുന്നു അവര്‍ ചോദിച്ചിരുന്നത്. മ്യൂസിക് മ്യൂസിക് ആണ്. സിനിമ മോശം ആണെങ്കിലും മ്യൂസിക് രക്ഷപ്പെടും.

അന്നത്തെ കാലത്ത്, നിങ്ങള്‍ മാനേജറോട് നോ പറയുകയോ അവര്‍ മോശം അഭിപ്രായം പറഞ്ഞിട്ടും നിങ്ങള്‍ ചെയ്യാന്‍ തയ്യാറുകയോ ചെയ്താല്‍ അവര്‍ക്കത് ഇഷ്ടമാകില്ലായിരുന്നു.

‘ഞങ്ങള്‍ വര്‍ഷങ്ങളായി ഈ മേഖലയിലുള്ളവരാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം’ എന്നായിരുന്നു അവര്‍ പറയുക എന്നാണ് സുസ്മിത പറയുന്നത്. അതേസമയം, നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുസ്മിത ഇപ്പോള്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/28225/sushmita-sens-words-are-now-getting-attention)