---
title: "കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം"
english_title: "Unidentified body found  near Kozhikode Medical College"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2820/unidentified-body-found-near-kozhikode-medical-college"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ec5fcab3478_Untitled-1.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

എട്ടാം വാര്‍ഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല.

സാധാരണ ആളുകള്‍ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലിസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2820/unidentified-body-found-near-kozhikode-medical-college)