---
title: "പുതിയ വീഡിയോയുമായി സംയുക്ത; പ്രചോദനമെന്ന് പ്രേക്ഷകർ."
english_title: "Now the actress has shared all the yoga practice videos like a collage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28197/now-the-actress-has-shared-all-the-yoga-practice-videos-like-a-collage"
published_at: "2022-02-24T17:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217702639531_samyuktha.jpg"
keywords: []
---

# പുതിയ വീഡിയോയുമായി സംയുക്ത; പ്രചോദനമെന്ന് പ്രേക്ഷകർ.

> **Lead Summary:** മലയാളി പ്രേക്ഷകരുടെ ഇവിടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ബിജുമേനോൻ സംയുക്ത വർമ ജോഡി. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനുശേഷം സംയുക്ത സിനിമയിൽ സജീവമല്ല. ഒരു കുടുംബിനിയായി വീട്ടിൽ ഒതുങ്ങി കഴിയുകയാണ് താരം. താരത്തിൻറെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒരുപാട് പ്രേക്ഷകർ ഇന്ന് കേരളത്തിലുണ്ട്.

## Article Content

മലയാളി പ്രേക്ഷകരുടെ ഇവിടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ബിജുമേനോൻ സംയുക്ത വർമ ജോഡി. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനുശേഷം സംയുക്ത സിനിമയിൽ സജീവമല്ല. ഒരു കുടുംബിനിയായി വീട്ടിൽ ഒതുങ്ങി കഴിയുകയാണ് താരം. താരത്തിൻറെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒരുപാട് പ്രേക്ഷകർ ഇന്ന് കേരളത്തിലുണ്ട്.

ഇനി പെട്ടെന്നൊന്നും അഭിനയം മേഖലയിലേക്ക് താൻ ഉണ്ടാവില്ലെന്ന് സംയുക്തവർമ പറഞ്ഞതായി മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. തൻറെ ഭാര്യയെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാം അവൾക്ക് വിട്ടിരിക്കുകയാണ് എന്നാണ് ബിജുമേനോന് പറയാനുള്ളത്.

ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാത്തതിനെപ്പറ്റി ബിജുമേനോൻ പറഞ്ഞത് അത് അവൾക്ക് താല്പര്യമില്ലാത്തതിനാൽ ആണ് എന്നാണ്. കഥ കേട്ട് നോക്കാൻ പറഞ്ഞാൽ ആലോചിക്കാം എന്ന് പറയും. പിന്നീട് ഇപ്പോൾ വേണ്ട എന്നു പറയും. അത് അവൾക്കു മടി ആയിട്ടാണോ അതോ പേടി ആയിട്ടാണോ എന്നറിയില്ല എന്ന് താരം മുൻപ് പറഞ്ഞിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഇടയ്ക്ക് താരം വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. സ്ഥിരമായി യോഗ ചെയ്യുന്ന വ്യക്തിയാണ് സംയുക്ത.

ഇപ്പോഴിതാ യോഗാഭ്യാസത്തിലെ വീഡിയോകൾ എല്ലാം കൂടി ഒരു കൊളാഷ് പോലെ ഷെയർ ചെയ്തിരിക്കുകയാണ് താരം. താരത്തിൻ്റെ മെയ്‌വഴക്കം ആരാധകരെ അമ്പരപ്പിക്കുകയാണ്. എന്തായാലും ഈ പുതിയ വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

ബിജു ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട് ഞാനും കൂടി തുടങ്ങിയാൽ മൊത്തത്തിൽ ഭയങ്കര സ്റ്റാറ്റസ് ആവുമെന്ന് താരം മുൻപ് പറഞ്ഞിരുന്നു. മോൻറെ കാര്യം തന്നെ ഉത്തരവാദിത്വം ആണ് എന്നാണ് സംയുക്തക്ക് പറയാനുള്ളത്. വീട്ടിൽ ഇരിക്കുന്നത് താൻ ഒരുപാട് ആസ്വദിക്കുന്നു എന്നും താരം പറയുന്നു. ആ സുഖം എന്തിനാണ് താൻ ഇല്ലാതാക്കുന്നത് എന്നാണ് താരത്തിന് ചോദിക്കാനുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28197/now-the-actress-has-shared-all-the-yoga-practice-videos-like-a-collage)