'എല്ലാം ഓക്കെ അല്ലേ അണ്ണാ ?': തീയറ്ററില്‍ നിന്നും 250 കോടി നേടിയ ആദ്യ മലയാള ചിത്രം 'എമ്പുരാന്‍'... സന്തോഷ പോസ്റ്റുമായി ആന്‍റണി

'എല്ലാം ഓക്കെ അല്ലേ അണ്ണാ ?': തീയറ്ററില്‍ നിന്നും 250 കോടി നേടിയ ആദ്യ മലയാള ചിത്രം 'എമ്പുരാന്‍'... സന്തോഷ പോസ്റ്റുമായി ആന്‍റണി
2025-04-06T21:10:00 | By Anjali M T

(moviemax.in) മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. തീയറ്ററില്‍ നിന്നും 250 കോടി നേടിയ ആദ്യ മലയാള ചിത്രം എന്ന നേട്ടം എമ്പുരാന്‍ നേടിയിരിക്കുന്നത് എന്ന് ആശീര്‍വാദ് സിനിമാസ് പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്‍റണിയുടെ പോസ്റ്റ്.

'എല്ലാം ഓക്കെ അല്ലേ അണ്ണാ ?' എന്ന് പറഞ്ഞാണ് പൃഥ്വിയെ കെട്ടിപ്പിടിക്കുന്ന നിമിഷങ്ങള്‍ ആന്‍റണി പങ്കുവച്ചിരിക്കുന്നത്. എന്തായാലും വിജയാഘോഷം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്ന രീതിയിലാണ് പോസ്റ്റിന് വരുന്ന കമന്‍റുകള്‍. അതേ സമയം ആന്‍റണിക്കും, പ‍ൃഥ്വിരാജിനും ഇന്‍കംടാക്സ് നോട്ടീസ് ലഭിച്ചുവെന്ന വാര്‍ത്തയെയും ഇതിനോട് ചേര്‍ത്ത് വയ്ക്കുന്നവരുണ്ട്.

അതേ സമയം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസ് കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതും ഈ ചിത്രമാണ്. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും. ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിട്ടുള്ള കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

മാര്‍ച്ച് 27 ന് പുറത്തെത്തിയത് മുതല്‍ നാടകീയമായ സംഭവവികാസങ്ങള്‍ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു എമ്പുരാന്‍. ഉള്ളടക്കത്തെച്ചൊല്ലി സംഘപരിവാറില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനത്തെത്തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. റീ സെന്‍സറിംഗ് വാര്‍ത്ത എത്തിയതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ കളക്ഷന്‍ കൂടിയിരുന്നു.

എന്നാല്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ എത്തിയതിനെത്തുടര്‍ന്ന് കളക്ഷനില്‍ വലിയ ഡ്രോപ്പും സംഭവിച്ചു. കേരള ബോക്സ് ഓഫീസില്‍ ചിത്രം നേടിയ ഏറ്റവും കുറവ് കളക്ഷന്‍ ഈ വെള്ളിയാഴ്ച ആയിരുന്നു. എന്നാല്‍ വാരാന്ത്യമായ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ അതില്‍ അല്‍പം വര്‍ധന വന്നിട്ടുണ്ട്.

Content Highlight: #everything #okay#Empuran#first #Malayalam #film#gross #250 #crores #theaters#Antony #posts #happy #message

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup