---
title: "അതുകൊണ്ടായിരിക്കാം ജനങ്ങള്‍ ഞങ്ങളെ ഏറ്റെടുത്തത്; അഞ്ജലിയുടെ വാക്കുകൾ "
english_title: "Now Gopika's words about her character are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28175/now-gopikas-words-about-her-character-are-going-viral"
published_at: "2022-02-24T15:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621754fd4d333_anjali.jpg"
keywords: []
---

# അതുകൊണ്ടായിരിക്കാം ജനങ്ങള്‍ ഞങ്ങളെ ഏറ്റെടുത്തത്; അഞ്ജലിയുടെ വാക്കുകൾ 

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് ശിവാജ്ഞലി . താരങ്ങളെ ഒരുദിവസം പോലും കാണാൻ പറ്റാതിരിക്കില്ല എന്ന അവസ്ഥയിലായി ഓരോ മലയാളികളും .

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് ശിവാജ്ഞലി . താരങ്ങളെ ഒരുദിവസം പോലും കാണാൻ പറ്റാതിരിക്കില്ല എന്ന അവസ്ഥയിലായി ഓരോ മലയാളികളും .

ഓരോ ദിവസം കഴിയുംതോറും ശിവാഞ്ജലിക്ക് ഫാന്‍സ് കൂടിവരുകയാണ്. സ്വാന്തനം എന്ന പരമ്പരയിലാണ് ശിവന്‍ അഞ്ജലി എന്ന കഥാപാത്രങ്ങള്‍ എത്തുന്നത്. നിമിഷനേരം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ താരങ്ങള്‍.

തുടക്കത്തില്‍ കീരിയുംപാമ്പും ആയിരുന്ന ശിവനും അഞ്ജലിയും പിന്നീട് വിവാഹം കഴിക്കുകയും പ്രണയിക്കുകയുമായിരുന്നു, ഇതു തന്നെയാണ് ഈ ജോഡികളെ വ്യത്യസ്തമാക്കുന്നത് . ഇന്ന് പിരിയാന്‍ കഴിയാത്ത അത്ര അടുത്തിരിക്കുകയാണ് ഇവര്‍.

ശിവാഞ്ജലി ജോഡികള്‍ക്ക് ഫാന്‍സ് ഗ്രൂപ്പ് വരെയുണ്ട്. നടി ഗോപിക അനിലും, നടന്‍ സജിനും ആണ് ഈ കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് ഗോപിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ശിവാഞ്ജലിന്മാരെ ജനം ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ട്. തുടക്കത്തില്‍ ഒക്കെ ഫാന്‍സ് പേജുകള്‍ എല്ലാം ഞങ്ങള്‍ ഫോളോ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍, ഒരുപാട് പേജുകള്‍ ആയി. എല്ലാം കൂടി നോക്കാന്‍ പറ്റാത്ത അവസ്ഥയായി. എങ്കിലും പറ്റുന്നതുപോലെ ആരാധകര്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കാറുണ്ട്.

ആദ്യം വഴക്കിട്ട് , പിന്നീട് പ്രണയിച്ചത് കൊണ്ടാവാം ജനങ്ങള്‍ക്ക് ഞങ്ങളുടെ കോമ്പിനേഷന്‍ ഇത്രയും ഇഷ്ടമായത് എന്ന് നടി പറയുന്നു. പിന്നെ സ്‌ക്രിപ്റ്റ് വളരെ നന്നായിട്ട് ആണ്. എന്താണ് വേണ്ടതെന്ന് സംവിധായകന് കൃത്യമായി അറിയാം. അത് അദ്ദേഹം ഞങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് ഗോപിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28175/now-gopikas-words-about-her-character-are-going-viral)