---
title: "മണിചിത്രത്താഴിലെ അല്ലി ഇവിടെത്തന്നെയുണ്ട്;  തിരിച്ചുവരുമോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി"
english_title: "Actress Ashwani's interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28170/actress-ashwanis-interview-goes-viral"
published_at: "2022-02-24T14:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62174fdf56e1b_alli.jpg"
keywords: []
---

# മണിചിത്രത്താഴിലെ അല്ലി ഇവിടെത്തന്നെയുണ്ട്;  തിരിച്ചുവരുമോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി

> **Lead Summary:** മണിചിത്രത്താഴ് സിനിമയിലൂടെ മലയാളികള്‍ക്ക സുപരിചിതയായ നടിയാണ് അശ്വിനി. ഡാന്‍സും അഭിനയവും ഇന്നും പാഷനാണ് എന്നും പ്രേക്ഷകര്‍ക്ക് താനിപ്പോഴും മണിച്ചിത്രത്താഴിലെ അല്ലിയാണ് എന്നും താരം ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കി.

## Article Content

മണിചിത്രത്താഴ് സിനിമയിലൂടെ മലയാളികള്‍ക്ക സുപരിചിതയായ നടിയാണ് അശ്വിനി. ഡാന്‍സും അഭിനയവും ഇന്നും പാഷനാണ് എന്നും പ്രേക്ഷകര്‍ക്ക് താനിപ്പോഴും മണിച്ചിത്രത്താഴിലെ അല്ലിയാണ് എന്നും താരം ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കി.

”മലയാളത്തില്‍ കാണാതായതോടെ ഞാന്‍ അഭിനയമേ നിര്‍ത്തിയെന്നാണ് പലരും കരുതിയിട്ടുള്ളത്. ഡാന്‍സും അഭിനയവും ഇന്നും എന്റെ പാഷനാണ്. ഇപ്പോഴും ഇത് രണ്ടും ചെയ്യുന്നുമുണ്ട്.

മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നുള്ളത് ശരിയാണ്. സിംഗപ്പൂര്‍ ചാനലുകളിലെ പരമ്പരകളിലും ഷോര്‍ട്ട് ഫിലിമുകളിലുമെല്ലാം അഭിനയിക്കുന്നുണ്ട്. തമിഴിലെ ഒരു പരമ്പരയില്‍ അഭിനയിച്ചിരുന്നു. എന്നും അശ്വിനി പറഞ്ഞു.

”സിംഗപ്പൂരിലെത്തിയതോടെ കുടുംബത്തിനൊപ്പമായി കൂടുതല്‍ സമയം നീക്കി വെക്കുകയായിരുന്നു. അഭിനയം നിര്‍ത്തിയിട്ടില്ല, ഇപ്പോഴും അവസരം ലഭിച്ചാല്‍ തിരിച്ചുവരവിന് തയ്യാറാണ്. മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അത് സ്വീകരിക്കും.

പ്രേക്ഷകര്‍ക്ക് ഞാനിപ്പോഴും മണിച്ചിതത്രത്താഴിലെ അല്ലിയാണ്. ആ പേരിലാണ് എല്ലാവരും ഓര്‍ത്തിരിക്കുന്നത്. അല്ലി അല്ലേയെന്ന് ചോദിച്ചാണ് ആളുകള്‍ ഇപ്പോഴും സംസാരിക്കാറുള്ളത്. നായകനൊപ്പമോ നായികയ്ക്ക് തുല്യമായോ നില്‍ക്കുന്ന കഥാപാത്രമൊന്നുമായിരുന്നില്ല. എന്നിട്ടും ഇപ്പോഴും ആളുകള്‍ അത് ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയുടെ ഗുണമെന്നും അശ്വിനി അഭിമുഖത്തില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/28170/actress-ashwanis-interview-goes-viral)