---
title: "മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ"
english_title: "The meeting between the Chief Minister and the Prime Minister is tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2816/the-meeting-between-the-chief-minister-and-the-prime-minister-is-tomorrow"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ec53f29f604_Untitled-1.jpg"
keywords: []
---

# മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ

> **Lead Summary:** **ന്യൂഡല്‍ഹി : **മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡൽഹി സന്ദർശനമാണിത്.

## Article Content

**ന്യൂഡല്‍ഹി : **മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡൽഹി സന്ദർശനമാണിത്.

കേരളത്തിന്റെ വികസനപ്രവർത്തങ്ങൾക്ക് മുഖ്യമന്ത്രി, പ്രധാനമന്ത്രിയിൽ നിന്നും പിന്തുണ തേടും. സഹകരണ മന്ത്രാലയ രൂപീകരണത്തിൽ സംസ്ഥാനത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും.

വൈകുന്നേരം നാലിനാണ് പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക ഭവന- നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പൂരിയെയും മുഖ്യമന്ത്രി കാണും. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2816/the-meeting-between-the-chief-minister-and-the-prime-minister-is-tomorrow)