മുലപ്പാലിൽ നിന്നും സോപ്പുകളുമായി യുവതി, വിവിധ ​ഗുണങ്ങളെന്ന് വിശദീകരണം; സംഭവം ഇങ്ങനെ!

മുലപ്പാലിൽ നിന്നും സോപ്പുകളുമായി യുവതി, വിവിധ ​ഗുണങ്ങളെന്ന് വിശദീകരണം; സംഭവം ഇങ്ങനെ!
Apr 5, 2025 04:14 PM | By Athira V

(moviemax.in) മുലപ്പാൽ എടുത്തുവെച്ചാൽ അതിന്റെ എക്സ്പെയറി ഡേറ്റ് കഴിഞ്ഞാൽ എന്ത് ചെയ്യും? അത് കളയും അല്ലേ? എന്നാൽ, ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയായ ടെയ്‌ലർ റോബിൻസൺ അതിൽ നിന്നും വിവിധ ഉത്പ്പന്നങ്ങൾ ഉണ്ടാക്കുകയാണ്. ഇത്തരം മുലപ്പാൽ ഉപയോഗിച്ച് സോപ്പുകൾ മുതൽ പ്രകൃതിദത്തമായ വിവിധ ബാത്തിം​ഗ് പ്രൊഡക്ടുകളാണ് ഇവർ വിൽക്കുന്നത്.

നവജാത ശിശുക്കൾക്ക് നൽകുന്ന ഏറ്റവും നല്ല ഭക്ഷണമായിട്ടാണ് മുലപ്പാൽ കണക്കാക്കപ്പെടുന്നത്. എന്നാൽ, ഇതിൽ നിന്നും എക്സിമ, സോറിയാസിസ്, ക്രാഡിൽ ക്യാപ്സ് തുടങ്ങിയ ചർമ്മപ്രശ്നങ്ങളെ ചെറുക്കുന്ന വിവിധ ഉത്പ്പന്നങ്ങൾ നിർമ്മിക്കുകയാണ് താൻ ചെയ്യുന്നത് എന്നാണ് ടെയ്‌ലർ റോബിൻസൺ പറയുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ ടെയ്ലർ ഇതേ കുറിച്ച് വിശദീകരിക്കുന്നത് കാണാം. ഒപ്പം എങ്ങനെയാണ് ഈ മുലപ്പാൽ വിവിധ ഉത്പ്പന്നങ്ങളായി മാറുന്നത് എന്നും വീഡിയോയിൽ കാണുന്നുണ്ട്.

തന്റെ ഈ പ്രൊഡക്ടുകൾ ആളുകളിൽ വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നുണ്ട് എന്നാണ് അവൾ പറയുന്നത്. ആളുകൾ സമയം കഴിഞ്ഞ മുലപ്പാൽ തങ്ങൾക്ക് അയക്കുകയാണ് ചെയ്യുന്നത്. അതിൽ നിന്നും സോപ്പുകൾ ഉണ്ടാക്കിയെടുക്കുകയാണ് തന്റെ കമ്പനി ചെയ്യുന്നത് എന്നും ടെയ്ലർ പറയുന്നു.

ഈ പാലിന്റെ ഏറ്റവും മികച്ച പുനരുപയോ​ഗമാണ് ഇത്. മുലപ്പാലിൽ നിന്നും കിട്ടുന്ന ​ഗുണങ്ങൾ തന്റെ ഈ ഉത്പ്പന്നങ്ങളിൽ നിന്നും ലഭിക്കുന്നു എന്നും ടെയ്ലർ പറയുന്നു. ഇത് കാണുമ്പോൾ ചിലർക്ക് വെറുപ്പും അറപ്പും തോന്നാറുണ്ട്. എന്നാൽ, മറ്റ് ചിലർക്ക് അമ്പരപ്പും അത്ഭുതവുമാണ് തോന്നാറുള്ളത് എന്നും ടെയ്ലർ തുറന്ന് സമ്മതിക്കുന്നു.

നിരവധിപ്പേരാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ചിലർക്ക് ഇത് അം​ഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ചിലർ ചോദിക്കുന്നത് ഇതിന് എന്താണ് കുഴപ്പം എന്നാണ്.

#woman #making #bathing #product #expired #breastmilk

Next TV

Related Stories
പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; ചർച്ചയായി മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ

Apr 4, 2025 09:10 AM

പ്രഭാതം തുടങ്ങുന്നത് സ്വന്തം മൂത്രം കുടിച്ച്; ചർച്ചയായി മുന്‍ മോഡലിന്റെ വെളിപ്പെടുത്തൽ

തൻ്റെ ഈ ശീലത്തെക്കുറിച്ച് ട്രോയ് കേസി വിശദീകരിക്കുന്നത് സ്വയം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്...

Read More >>
'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

Apr 3, 2025 09:05 PM

'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ...

Read More >>
'വെറും വടയല്ല പറക്കുന്ന വട', ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ; വൈറൽ വീഡിയോ

Apr 3, 2025 11:42 AM

'വെറും വടയല്ല പറക്കുന്ന വട', ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ; വൈറൽ വീഡിയോ

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി...

Read More >>
  സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറി...ഒടുവിൽ അത് സംഘർഷത്തിലേക്ക് നയിച്ചു... വീഡിയോ വൈറൽ..

Apr 3, 2025 08:51 AM

സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറി...ഒടുവിൽ അത് സംഘർഷത്തിലേക്ക് നയിച്ചു... വീഡിയോ വൈറൽ..

വീഡിയോ ചിത്രീകരിച്ച യുവതി, ,നിങ്ങൾ അല്പം ശാന്തനായി ഇരിക്കൂ വലിയ ആളാകൂവെന്ന്' ഉപദേശിക്കുന്നതും...

Read More >>
എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ

Apr 2, 2025 10:13 PM

എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ

കുരങ്ങന് ഇതൊന്നും അത്ര ഇഷ്ടപ്പെടുന്നില്ല എന്നാണ് അതിന്റെ ഭാവം കാണുമ്പോൾ...

Read More >>
നിമിഷങ്ങൾക്കുള്ളിൽ നെറ്റിയിലും കവിളത്തും മുറിവേറ്റതിന്റെ പാടുകൾ, സിക്ക് ലീവ് കിട്ടാൻ പറ്റിയ മേക്കപ്പ്, വിമർശനം

Apr 2, 2025 09:05 PM

നിമിഷങ്ങൾക്കുള്ളിൽ നെറ്റിയിലും കവിളത്തും മുറിവേറ്റതിന്റെ പാടുകൾ, സിക്ക് ലീവ് കിട്ടാൻ പറ്റിയ മേക്കപ്പ്, വിമർശനം

പൂനെയിൽ നിന്നുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് എങ്ങനെ വ്യാജമായി മുറിവുകളുണ്ടാക്കിയ ശേഷം കബളിപ്പിച്ച് സിക്ക് ലീവ് എടുക്കാം എന്നതിനെ കുറിച്ച്...

Read More >>
Top Stories

News Roundup