---
title: "കെപിഎസി ലളിത പാടുന്നതിന്റെ അപൂര്‍വ വീഡിയോ , വൈറൽ "
english_title: "Now a video of a song sung by KPAC in the past is going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28126/now-a-video-of-a-song-sung-by-kpac-in-the-past-is-going-viral-on-social-media"
published_at: "2022-02-24T12:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217282b7b1fd_kpac song.jpg"
keywords: []
---

# കെപിഎസി ലളിത പാടുന്നതിന്റെ അപൂര്‍വ വീഡിയോ , വൈറൽ 

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരം കെപിഎസി ലളിത യാത്രയായിരിക്കുന്നു. തനത് അഭിനയ ശൈലിയാല്‍ സിനിമാ ലോകത്തെ വിസ്‍മയിപ്പിച്ച നടിയാണ് കെപിഎസി ലളിത. കെപിഎസി ലളിതയെ കുറിച്ചുള്ള ഓര്‍മകളിലാണ് കലാകേരളം.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരം കെപിഎസി ലളിത യാത്രയായിരിക്കുന്നു. തനത് അഭിനയ ശൈലിയാല്‍ സിനിമാ ലോകത്തെ വിസ്‍മയിപ്പിച്ച നടിയാണ് കെപിഎസി ലളിത. കെപിഎസി ലളിതയെ കുറിച്ചുള്ള ഓര്‍മകളിലാണ് കലാകേരളം.

ഇപ്പോഴിതാ പണ്ട് കെപിഎസി ലളിത പാടിയ ഒരു പാട്ടിന്റെ വീഡിയോ നൊമ്പരത്തോടെ പങ്കുവെയ്‍ക്കുകയാണ് മലയാളികള്‍ സാമൂഹ്യമാധ്യമത്തില്‍. സുഹൃത്തുക്കളെ, എനിക്ക് പാട്ട് പാടാൻ അങ്ങനെ അറിയില്ല. കെപിഎസിയുടെ നാടകത്തില്‍ ഞാൻ കുറച്ച് പാടിയിട്ടുണ്ട്.

അതിനുശേഷം പാടാറില്ല. ഒരു ആഗ്രഹത്തിന്റെ പുറത്ത് ഒരു പാട്ട് പാടുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ ക്ഷമിക്കൂ എന്ന മുഖവുരയോടെയാണ് കെപിഎസി ലളിത പാടുന്നത്. എല്ലാവരും ചൊല്ലണ് എന്ന് തുടങ്ങുന്ന ഗാനമായിരുന്നു കെപിഎസി ലളിത പാടുന്നത്.

ഓര്‍ക്കസ്‍ട്രയ്‍ക്കനുസരിച്ച് കെപിഎസി ലളിത പാടി തീര്‍ന്നപ്പോള്‍ കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എം ജി ശ്രീകുമാറിനെയും വീഡിയോയില്‍ കാണാം. വിദേശ പ്രോഗ്രാമിനിടെ കെപിഎസി ലളിത പാടിയ പാട്ടിന്റെ വീഡിയോയാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28126/now-a-video-of-a-song-sung-by-kpac-in-the-past-is-going-viral-on-social-media)