---
title: "'ദൃശ്യം 2' കന്നടയിലും ;നവ്യയ്ക്കും രവിചന്ദ്രനുമൊപ്പം ആശാ ശരത്തും"
english_title: "'Drishyam 2' in Kannada too; Asha Sarath with Navya and Ravichandran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2811/drishyam-2-in-kannada-too-asha-sarath-with-navya-and-ravichandran"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ec052997889_drishyam.jpg"
keywords: []
---

# 'ദൃശ്യം 2' കന്നടയിലും ;നവ്യയ്ക്കും രവിചന്ദ്രനുമൊപ്പം ആശാ ശരത്തും

> **Lead Summary:** ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. മലയാളത്തിൽ ഹിറ്റായതോടെ ചിത്രം മറ്റ് ഭാ​ഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

## Article Content

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രമാണ് ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. മലയാളത്തിൽ ഹിറ്റായതോടെ ചിത്രം മറ്റ് ഭാ​ഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

ഏഴ് വർഷത്തിന് ശേഷം ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ഹിറ്റുകളുടെ പട്ടികയിൽ ഇടംനേടി. നിലവിൽ ദൃശ്യം 2 മറ്റ് ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ കന്നട റീമേക്ക് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ദൃശ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മീന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് നവ്യ നായരാണ്. ആശാ ശരത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട താരം രവിചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാ​ഗത്തിലും ഇവർ തന്നെയായിരുന്നു താരങ്ങൾ. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ഈ ചിത്രം കന്നഡയിലും വൻ ഹിറ്റായി.

2014 ജൂണ്‍ 20ന് റിലീസ് ചെയ്‍ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായര്‍ക്കും വലിയ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/2811/drishyam-2-in-kannada-too-asha-sarath-with-navya-and-ravichandran)