---
title: "'ഭീഷ്‍മ പര്‍വം' ട്രെയിലര്‍ പുറത്ത് "
english_title: "Bhishma Parvam trailer out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28101/bhishma-parvam-trailer-out"
published_at: "2022-02-24T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62171330a36f7_bheeshma.jpg"
keywords: []
---

# 'ഭീഷ്‍മ പര്‍വം' ട്രെയിലര്‍ പുറത്ത് 

> **Lead Summary:** ആരാധകരെ ത്രില്ലടിപ്പിച്ച് ഭീഷ്മപര്‍വ്വം ട്രെയിലര്‍. അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രത്തിന്‍റെ ട്രെയിലറില്‍ മാസ് പ്രകടനമാണ് താരങ്ങള്‍ കാഴ്ച വയ്ക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം പുറത്തിറങ്ങുക.

## Article Content

ആരാധകരെ ത്രില്ലടിപ്പിച്ച് ഭീഷ്മപര്‍വ്വം ട്രെയിലര്‍. അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രത്തിന്‍റെ ട്രെയിലറില്‍ മാസ് പ്രകടനമാണ് താരങ്ങള്‍ കാഴ്ച വയ്ക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രം പുറത്തിറങ്ങുക.

ആറുമണിക്കൂറ് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്കും വലിയ പ്രതികരണമാണ് ലഭിച്ചത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

കൊച്ചിയാണ് 'ഭീഷ്‍മ പര്‍വം' ചിത്രത്തിന്റെ ലൊക്കേഷൻ. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28101/bhishma-parvam-trailer-out)