ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്,. വാനമ്പാടി വിശേഷങ്ങളെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് സോണിയ ജെലീന. തംബുരു എന്ന കഥാപാത്രത്തെയാണ് സോണിയ അവതരിപ്പിച്ചത്.
ജീവിതം തന്നെ മാറ്റി മറിച്ച സീരിയലുകളിലൊന്നായി മാറുകയായിരുന്നു വാനമ്പാടി. തംബുരുക്കുട്ടി എന്നാണ് തന്നെ ഇപ്പോള്‍ എല്ലാവരും വിളിക്കുന്നതെന്നും സോണിയ പറയുന്നു. അനുമോളെ ഉപദ്രവിക്കുന്നതിനാല്‍ തുടക്കത്തില്‍ എല്ലാവരും ചീത്ത പറയുമായിരുന്നു. തംബുരുവിന്റെ ക്യാരക്ടര്‍ മാറിയതോടെ ആളുകള്‍ക്കെല്ലാം ഇഷ്ടമാവുകയായിരുന്നു തന്നെയെന്നും താരം പറയുന്നു.
സീരിയലിനായി താന്‍ ഗ്ലിസറിന്‍ ഉപയോഗിച്ചിരുന്നില്ല. ഒറിജിനാലിറ്റി നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.മമ്മിയുമായി സംസാരിക്കുന്ന തംബുരുവിന്റെ രംഗങ്ങളായിരുന്നു ഒടുവിലായി ചിത്രീകരിച്ചത്. ആ സമയത്ത് ഇമോഷണലായിരുന്നു. എല്ലാവരും സങ്കടത്തിലായിരുന്നു.
ആ രംഗം കഴിഞ്ഞതും എല്ലാവരും കൈയ്യടിച്ചിരുന്നു. ഞാന്‍ കരയുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ റൂമിലെത്തിയതിന് ശേഷം ആരും കാണാതെ കരയുകയായിരുന്നു സോണിയ. മൂന്നര വര്‍ഷമായി താന്‍ ഈ കുടുംബത്തിനൊപ്പമായിരുന്നുവെന്നും സോണിയ പറയുന്നു.
പരമ്പരയുടെ ക്ലൈമാക്സ് കണ്ടത് ശ്രീമംഗലം വീട്ടില്‍ വെച്ചായിരുന്നു. നിര്മ്മലേട്ടത്തിയായെത്തിയ ഉമ നായരും കൂടെയുണ്ടായിരുന്നു. ആ വീട്ടില്‍ നിന്നും അവസാന രംഗം കാണുമ്പോള്‍ ശരിക്കും സങ്കടം തോന്നിയിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് അവിടേക്ക് എത്തിയത്. അവസാന രംഗം ചിത്രീകരിച്ചതും ആ വീട്ടില്‍ വെച്ചായിരുന്നുവെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത.
നാളുകള്‍ക്ക് ശേഷം മോഹനും മക്കളും വീണ്ടും ഒരുമിച്ചിരുന്നു.ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരമ്പരയായ മൗനരാഗത്തിലേക്കായിരുന്നു തംബുരുവും അനുവും മോഹനും എത്തിയത്.
കല്യാണിയുടെ പിറന്നാളാഘോഷത്തിനായി വിത്രമൊരുക്കിയ സര്‍പ്രൈസായിരുന്നു ഇവരുടെ വരവ്. ഇവര്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതലേ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. പരമ്പരയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
All the stars of this series have already become familiar to the fans. All of their stories quickly go viral