---
title: "ദൈവം കൂട്ടിയോജിപ്പിച്ച രണ്ടുപേർ; സഹോദരിയ്ക്ക് ആശംസകളുമായി പേളി മാണി"
english_title: "Two persons whom God has joined together; Pelly Mani with best wishes to her sister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2807/two-persons-whom-god-has-joined-together-pelly-mani-with-best-wishes-to-her-sister"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ebec30d14ec_Untitled-1.jpg"
keywords: []
---

# ദൈവം കൂട്ടിയോജിപ്പിച്ച രണ്ടുപേർ; സഹോദരിയ്ക്ക് ആശംസകളുമായി പേളി മാണി

> **Lead Summary:** ഇന്നലെയായിരുന്നു നടിയും മുന്‍ ബിഗ്‌ബോസ്സ് മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയ ഇന്ഫ്ലുവെന്‍സറുമായ പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം.

## Article Content

ഇന്നലെയായിരുന്നു നടിയും മുന്‍ ബിഗ്‌ബോസ്സ് മത്സരാര്‍ഥിയും സോഷ്യല്‍ മീഡിയ ഇന്ഫ്ലുവെന്‍സറുമായ പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്നലെ തന്നെ യൂട്യൂബില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ, സഹോദരിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പേളി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

> “ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വർഗ്ഗത്തിൽ വെച്ച് കൂട്ടിയിണക്കിയ ജോഡികൾ. എന്റെ പ്രിയ സഹോദരി റേച്ചൽ മാണി ഇപ്പോൾ മിസിസ് റൂബെൻ ബിജി ആയിരിക്കുന്നു.

നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാൻ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനിൽക്കട്ടെ. നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ.

രണ്ടുപേർക്കും ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും …

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,” പേളി കുറിക്കുന്നു. കോവിഡ്‌ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടത്തിയത്.

റൂബൻ ബിജി തോമസാണ് റേച്ചലിന്റെ വരന്‍. കഴിഞ്ഞ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിലായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയം.

നിശ്ചയത്തിന്റെ ചിത്രങ്ങൾ പേളി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2807/two-persons-whom-god-has-joined-together-pelly-mani-with-best-wishes-to-her-sister)