---
title: "മകളെ നെഞ്ചോട് ചേർത്ത് അനുഷ്കയും വിരാടും"
english_title: "Anushka and Virat put their daughter on their chests"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2806/anushka-and-virat-put-their-daughter-on-their-chests"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ebe6641b774_Untitled-1.jpg"
keywords: []
---

# മകളെ നെഞ്ചോട് ചേർത്ത് അനുഷ്കയും വിരാടും

> **Lead Summary:** ഈ വർഷം ജനുവരിയിലാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും അച്ഛനമ്മമാരായത്. പാരന്റ്ഹുഡ് എന്ന ജീവിതത്തിന്റെ പുതിയ അധ്യായം ആസ്വദിക്കുകയാണ് ഈ സെലബ്രിറ്റി ദമ്പതികൾ ഇപ്പോൾ.

## Article Content

ഈ വർഷം ജനുവരിയിലാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും അച്ഛനമ്മമാരായത്. പാരന്റ്ഹുഡ് എന്ന ജീവിതത്തിന്റെ പുതിയ അധ്യായം ആസ്വദിക്കുകയാണ് ഈ സെലബ്രിറ്റി ദമ്പതികൾ ഇപ്പോൾ.

> മകൾ വാമികയ്ക്കും വിരാടിനുമൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനുഷ്ക ഇപ്പോൾ. “അവളുടെ ഒരു ചിരിയ്ക്ക് ഞങ്ങളുടെ ലോകം മാറ്റി മറിക്കാനാവും.

കുഞ്ഞു രാജകുമാരി, നീ ഞങ്ങളെ നോക്കുന്ന അതേ സ്നേഹത്തോടെ ഞങ്ങൾക്ക് രണ്ടുപേർക്കും ജീവിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.ഞങ്ങൾക്കിത് സന്തോഷത്തിന്റെ ആറുമാസങ്ങൾ,” അനുഷ്ക കുറിക്കുന്നു.

വാമികയുടെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് അനുഷ്ക പങ്കുവച്ചിരിക്കുന്നത്. മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദമ്പതികളാണ് അനുഷ്കയും വിരാടും.

മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനോട് ഇരുവർക്കും താൽപ്പര്യമില്ല. പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മകളെ ക്യാമറക്കണ്ണിൽ പെടാത്ത രീതിയിൽ മറച്ചുപിടിക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്.

സോഷ്യൽ മീഡിയ എന്തെന്നറിയുന്ന പ്രായം വരെ മകളെ മീഡിയയ്ക്ക് മുന്നിൽ കൊണ്ടുവരാനിഷ്ടപ്പെടുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ സജീവമാവണോ എന്നത് മകളുടെ ഇഷ്ടത്തിന് വിട്ടുനൽകുമെന്നുമാണ് വിരാട് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2806/anushka-and-virat-put-their-daughter-on-their-chests)