---
title: "ഷെയ്ന്‍ നിഗം നായകനാവുന്ന 'വെയില്‍ ' ഈ മാസം തിയറ്ററുകളില്‍"
english_title: "'Veyil' starring Shane Nigam hits theaters this month"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28035/veyil-starring-shane-nigam-hits-theaters-this-month"
published_at: "2022-02-23T20:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621648c8cb0f0_veyil.jpg"
keywords: []
---

# ഷെയ്ന്‍ നിഗം നായകനാവുന്ന 'വെയില്‍ ' ഈ മാസം തിയറ്ററുകളില്‍

> **Lead Summary:** **ഷെ**യ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയില്‍ ' ഫെബ്രുവരി 25ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു. നിര്‍മാതാവ് ജോബി ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**ഷെ**യ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയില്‍ ' ഫെബ്രുവരി 25ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു. നിര്‍മാതാവ് ജോബി ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.

ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍.

ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്.

'വലിയ പെരുന്നാളി'നു ശേഷമെത്തുന്ന ഷെയ്ന്‍ നിഗം ചിത്രമാണിത്. ഷെയിന്‍ നായകനായി എത്തിയ ഭൂതകാലം കഴിഞ്ഞ ആഴ്ച ഒടിടി റിലീസ് ആയി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28035/veyil-starring-shane-nigam-hits-theaters-this-month)