---
title: "'വിട്ടുകളയൂ ചേച്ചീ' മമ്മൂട്ടി പിന്തുണ അറിയിച്ചെന്ന് മല്ലിക സുകുമാരൻ"
english_title: "#MallikaSukumaran #says #Mammootty #expressed #support #her #leave #alone #sister'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/280304/mallikasukumaran-says-mammootty-expressed-support-her-leave-alone-sister"
published_at: "2025-03-31T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea5edcb5b82_mammootty.jpg"
keywords: []
---

# 'വിട്ടുകളയൂ ചേച്ചീ' മമ്മൂട്ടി പിന്തുണ അറിയിച്ചെന്ന് മല്ലിക സുകുമാരൻ

> **Lead Summary:** **** സിനിമയിൽ പൃഥ്വിരാജിന് ധാരാളം ശത്രുക്കളുണ്ടെന്നും മേജർ രവിയുടെ വാക്കുകൾ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നും മല്ലിക സുകുമാരൻ. പെരുന്നാൾ തലേന്നായിട്ടുകൂടെ മമ്മൂട്ടി പിന്തുണയുമായി എത്തി.

## Article Content

**** സിനിമയിൽ പൃഥ്വിരാജിന് ധാരാളം ശത്രുക്കളുണ്ടെന്നും മേജർ രവിയുടെ വാക്കുകൾ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്നും മല്ലിക സുകുമാരൻ. പെരുന്നാൾ തലേന്നായിട്ടുകൂടെ മമ്മൂട്ടി പിന്തുണയുമായി എത്തി.

ഈ ഒരു സമയത്ത് സുകുമാരൻ ചേട്ടന്റെ കുടുംബത്തിനു വിഷമമാകും എന്നു കണ്ട് മമ്മൂട്ടി മെസ്സേജ് അയച്ചത് തന്നെ സന്തോഷിപ്പിച്ചെന്നും മറ്റാരും പ്രതികരിച്ചില്ലെന്നും സ്വകാര്യ ചാനലിനോട് മല്ലിക സുകുമാരൻ.

> "പെരുന്നാളിന്റെ തലേന്നാൾ ആയിട്ടുകൂടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് മമ്മൂട്ടി മെസ്സേജ് അയച്ചു. മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യനു തോന്നി. മറ്റാര്‍ക്കും അതു തോന്നിയില്ല.

വിശ്രമവേളയിലും പിന്തുണ അറിയിച്ച് അദ്ദേഹം മെസേജ് അയച്ചതു ജീവിതത്തില്‍ മറക്കില്ല. 'ഇതൊക്കെ വിട്ടുകളയൂ ചേച്ചീ' എന്ന അർഥത്തിലാണ് ഇമോജികൾ ചേർത്തുവെച്ച് മെസ്സേജ് അയച്ചത്.  പോസ്റ്റ് കണ്ടിരുന്നതായും പറഞ്ഞു.

> ഈ ഒരു സമയത്ത് സുകുമാരൻ ചേട്ടന്റെ കുടുംബത്തിനു വിഷമം ആകും എന്ന് മമ്മൂട്ടിക്ക് തോന്നിയല്ലോ. അതാണ് അദ്ദേഹത്തിന്റെ നന്മ" എന്നും മല്ലിക സുകുമാരൻ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/280304/mallikasukumaran-says-mammootty-expressed-support-her-leave-alone-sister)