---
title: "കിന്നാരത്തുമ്പികള്‍ എന്തുകൊണ്ടാണ് ഹിറ്റ് ആയതെന്ന് അറിയില്ല; ഷക്കീല"
english_title: "I don’t know why the kinnarathymbikal was a hit; Shakeela"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28022/i-dont-know-why-the-kinnarathymbikal-was-a-hit-shakeela"
published_at: "2022-02-23T19:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62163a9d8507d_shakkeela.jpg"
keywords: []
---

# കിന്നാരത്തുമ്പികള്‍ എന്തുകൊണ്ടാണ് ഹിറ്റ് ആയതെന്ന് അറിയില്ല; ഷക്കീല

> **Lead Summary:** തിയേറ്ററുകളില്‍ പരാജയപ്പെട്ട് പ്രതിസന്ധിയില്‍ നില്‍ക്കുന്ന മലയാള സിനിമയെ രക്ഷിച്ചത് നടി ഷക്കീല ആയിരുന്നു. തനിക്ക് കിട്ടിയ സ്റ്റാര്‍ഡം ചോദിച്ചു വാങ്ങിയതല്ല പ്രേക്ഷകര്‍ തന്നതാണെന്ന് പറയുകയാണ് ഷക്കീല. കിന്നാരത്തുമ്പികള്‍ എന്തുകൊണ്ടാണ് ഹിറ്റ് ആയതെന്ന് അറിയില്ലെന്നും ഷക്കീല പറയുന്നു.

## Article Content

തിയേറ്ററുകളില്‍ പരാജയപ്പെട്ട് പ്രതിസന്ധിയില്‍ നില്‍ക്കുന്ന മലയാള സിനിമയെ രക്ഷിച്ചത് നടി ഷക്കീല ആയിരുന്നു. തനിക്ക് കിട്ടിയ സ്റ്റാര്‍ഡം ചോദിച്ചു വാങ്ങിയതല്ല പ്രേക്ഷകര്‍ തന്നതാണെന്ന് പറയുകയാണ് ഷക്കീല. കിന്നാരത്തുമ്പികള്‍ എന്തുകൊണ്ടാണ് ഹിറ്റ് ആയതെന്ന് അറിയില്ലെന്നും ഷക്കീല പറയുന്നു.

കിന്നാരത്തുമ്പി ചെയ്യുമ്പോള്‍ തന്നോട് പറഞ്ഞിരുന്നത് 17 വയസുള്ള ആണ്‍കുട്ടിക്ക് 35 വയസുള്ള സ്ത്രീയുമായി ചില ഭാവനകള്‍ ഉണ്ടാകുന്നു എന്നാണ്. ആ ഭാവന എന്താണ് എന്ന തന്റെ ചോദ്യത്തിന് സെക്‌സ് ചെയ്യുന്നതാണെന്ന് പറഞ്ഞു. അതില്‍ തനിക്ക് കുഴപ്പമുണ്ടായിരുന്നില്ല.

ആ സിനിമ എന്തുകൊണ്ടാണ് ഹിറ്റായത് എന്ന് അറിയില്ല. അതിനു ശേഷം ഗ്ലാമര്‍ റോളുകളായിരുന്നു തനിക്ക് കിട്ടിയിരുന്നത്. കഥാപാത്രം എന്താണെന്ന് അറിഞ്ഞിട്ടാണ് താന്‍ അതെല്ലാം ചെയ്തിരുന്നത്. എന്നാല്‍ ഷൂട്ടെല്ലാം കഴിയുമ്പോള്‍ ബെഡ്‌റൂം സീനുകള്‍ മാത്രമേ കാണൂ. അത് തന്റെ തെറ്റല്ല.

ഇതെല്ലാം ഗ്ലാമര്‍ സിനിമകളാണെന്നും 18 വയസിന് മുകളിലുള്ളവര്‍ക്കേ കാണാന്‍ സാധിക്കുകയുള്ളൂ എന്നെല്ലാം തനിക്ക് അറിയാമായിരുന്നു. ഒരു സമയത്ത് കൊമേഴ്‌സ്യല്‍ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. അപ്പോഴാണ് ചില ചെറിയ തിയേറ്ററുകളില്‍ തന്റെ സിനിമ ഹിറ്റാവാന്‍ തുടങ്ങിയത്.

എല്ലാ തിയേറ്ററുകളേയും കല്യാണ മണ്ഡപമാക്കുന്ന സ്ഥിതി വന്നു. പെട്ടെന്ന് തന്റെ സിനിമകള്‍ തിയേറ്ററുകളില്‍ ഓടാന്‍ തുടങ്ങി. സര്‍ക്കാരിന് അതുകൊണ്ട് നേട്ടമുണ്ടായി. നികുതി കിട്ടാന്‍ തുടങ്ങി. തനിക്ക് കിട്ടിയ സ്റ്റാര്‍ഡം താന്‍ ചോദിച്ച് വാങ്ങിയതല്ല. നിങ്ങള്‍ തന്നതാണ്.

സിനിമ കണ്ട് തന്നെ സ്റ്റാറാക്കിയതും ഷക്കീല എന്ന അംഗീകാരം നല്‍കിയതും നിങ്ങളല്ലേ എന്നാണ് ഷക്കീല ചോദിക്കുന്നത്. അതേസമയം, മലയാളം സിനിമാക്കാര്‍ തന്നെ വഞ്ചിച്ചുവെന്നും ഷക്കീല പറഞ്ഞിരുന്നു. താന്‍ തുണിയുടുത്ത് ചെയ്ത വേഷങ്ങള്‍ പിന്നീട് ബോഡി ഡബിളിനെ വച്ച് നഗ്നയാക്കി കാണിച്ചുവെന്നും ഷക്കീല പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28022/i-dont-know-why-the-kinnarathymbikal-was-a-hit-shakeela)