---
title: " കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ നാട്  "
english_title: "Kerala bids farewell to actress KPAC Lalitha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28014/kerala-bids-farewell-to-actress-kpac-lalitha"
published_at: "2022-02-23T18:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621629b664693_kpac lalithamma.jpg"
keywords: []
---

#  കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ നാട്  

> **Lead Summary:** കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ നാട്. അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം അല്‍പസമയം മുന്‍പ് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടന്നു. വിവിധ മേഖലകളിലെ പ്രമുഖരും ആരാധകരും ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രിയനടിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

## Article Content

കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ നാട്. അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ സംസ്കാരം അല്‍പസമയം മുന്‍പ് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടന്നു. വിവിധ മേഖലകളിലെ പ്രമുഖരും ആരാധകരും ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രിയനടിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

ചൊവ്വാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ മകന്‍ സി​ദ്ധാ​ര്‍ഥ​ന്‍റെ വസതിയില്‍ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ എട്ട്‌ മുതല്‍ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു.

തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോയ മൃതദേഹം, സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം വടക്കാഞ്ചേരിയിലെ വീടായ 'ഓര്‍മ'യിലെത്തിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. സിനിമ രംഗത്തെ നിരവധി പ്രമുഖരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28014/kerala-bids-farewell-to-actress-kpac-lalitha)