---
title: "'ഞങ്ങൾ തമ്മിലുള്ളത് സിനിമാ ബന്ധം മാത്രമല്ല'; വിങ്ങലോടെ കവിയൂർ പൊന്നമ്മ"
english_title: "'We have more than just a cinematic connection'; Kaviyoor Ponnamma "
publisher: "moviemax.in"
canonical_url: "https://moviemax.in/news/28008/we-have-more-than-just-a-cinematic-connection-kaviyoor-ponnamma"
published_at: "2022-02-23T17:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621621bb01958_kaviyoor.jpg"
keywords: []
---

# 'ഞങ്ങൾ തമ്മിലുള്ളത് സിനിമാ ബന്ധം മാത്രമല്ല'; വിങ്ങലോടെ കവിയൂർ പൊന്നമ്മ

> **Lead Summary:** നടി കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമയെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് പ്രിയ നടിയെ അവസാനമായ് ഒരുനോക്ക് കാണാനായി എത്തിച്ചേരുന്നത്.

## Article Content

നടി കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമയെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് പ്രിയ നടിയെ അവസാനമായ് ഒരുനോക്ക് കാണാനായി എത്തിച്ചേരുന്നത്.

> ഈ അവസരത്തിൽ പ്രിയ സഹപ്രവർത്തകയുടെ വിയോ​ഗം താങ്ങാനാകുന്നില്ലെന്ന് പറയുകയാണ് കവിയൂർ പൊന്നമ്മ. "ഞങ്ങൾ തമ്മിലുള്ളത് സിനിമാ ബന്ധം മാത്രമല്ല.

> അത് എങ്ങനെയെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ വയ്യ. അത്രയ്ക്ക് വേദനയുണ്ട്. വിഷമമുണ്ട്", എന്നായിരുന്നു കവിയൂർ പൊന്നമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മയും കെപിഎസി ലളിതയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/28008/we-have-more-than-just-a-cinematic-connection-kaviyoor-ponnamma)