logo

ഒരു ഫോട്ടോയ്ക്ക് ഇത്ര ആറ്റിറ്റ്യൂട് വേണോ ജീവയുടെ രസകരമായ പോസ്റ്റ്‌

Published at Oct 26, 2020 11:20 AM ഒരു ഫോട്ടോയ്ക്ക് ഇത്ര ആറ്റിറ്റ്യൂട്  വേണോ ജീവയുടെ രസകരമായ പോസ്റ്റ്‌

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്  ഏറ്റവും പ്രിയപ്പെട്ട  താരമാണ് ജീവ ജോസഫ്. സരിഗമപ എന്ന റിയാലിറ്റി ഷോയുമായാണ് താരമെത്തിയത്. മത്സരാര്‍ത്ഥികളോടും ജഡ്ജസിനോടും ജീവ ഇടപെടുന്നതും, കുറിക്ക് കൊള്ളുന്ന മറുപടിയുമായെത്തുന്നതിലുമായിരുന്നു ആരാധകര്‍ക്ക് സന്തോഷം.

മുന്‍പ് പരിപാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റിയാലിറ്റി ഷോയുമായെത്തിയത്. അതിനാല്‍ ധൈര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ശക്തമായ പിന്തുണയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്.ജീവ മാത്രമല്ല ഭാര്യ അപര്‍ണ്ണ തോമസും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പാട്ടുവണ്ടിയില്‍ സഹ അവതാരകയായി വന്ന അപര്‍ണ്ണയെ ജീവ ജീവിതസഖിയാക്കുകയായിരുന്നു.


കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇങ്ങ് പോരുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപര്‍ണ്ണയും ജീവ ജോസഫും. ഇവരുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.ഭാര്യയെ സെല്‍ഫി എടുക്കാനായി വിളിച്ചതിനെക്കുറിച്ചും അതിനിടയിലെ അനുഭവത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ജീവ ഇപ്പോള്‍. ശിട്ടു, വരൂ നമുക്കൊരു സെല്‍ഫി എടുക്കാമെന്നായിരുന്നു പറഞ്ഞത്. അങ്ങനെ പറഞ്ഞപ്പോള്‍ ഇത്രയുംആറ്റിട്യൂട്   പ്രതീക്ഷിച്ചില്ല, അത് നോക്കി നിക്കണ ഞാനുമെന്ന് പറഞ്ഞായിരുന്നു ജീവ എത്തിയത്.


പേളി മാണിയായിരുന്നു ഹലോ ഗപ്പിള്‍സ് എന്ന് പറഞ്ഞ് ആദ്യമെത്തിയത് പേളി മാണിയായിരുന്നു. ഇത്രയും മികച്ച ക്യാപ്ഷന്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.സുഹൃത്തുക്കളുെട വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചും ജീവ എത്തിയിരുന്നു. അലമ്പുകളാണെന്ന് ഓരോ മുഖവും പറയും.

എന്നാല്‍ ഞങ്ങള്‍ ഇങ്ങനെയാണെന്നായിരുന്നു ജീവ പറഞ്ഞത്. സരിഗമപയ്ക്ക് ശേഷമായി വീണ്ടും അവതാരകനായെത്തുന്നുണ്ടെന്നും ജീവ പറഞ്ഞിരുന്നു. ഇത്തവണത്തെ വരവില്‍ അപര്‍ണ്ണ തോമസും ജീവയ്‌ക്കൊപ്പമുണ്ട്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ കപ്പിള്‍സിനൊപ്പമായാണ് ഇരുവരും ഇത്തവണ എത്തിയത്


ജിപിയും ദിവ്യ പിള്ളയുമാണ് ഇത്തവണ വിധികര്‍ത്താക്കളായെത്തിയിട്ടുള്ളത്. മിയ ജോര്‍ജും ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പുമായിരുന്നു ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി പങ്കെടുത്തത്. രസകരമായ ചോദ്യങ്ങളായിരുന്നു ജീവയും അപര്‍ണ്ണ തോമസും ഇവരോട് ചോദിച്ചത്.

വിവാഹ ശേഷം ഞങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് ഇതെന്ന സന്തോഷം പങ്കുവെച്ചായിരുന്നു മിയ എത്തിയത്്. ജീവയും ജിപിയും ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.                

Jeeva Joseph is the favorite actor of the television audience. The actress came up with a reality show called Sarigamapa

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories