ഞാന്‍ ഹോട്ട് ആയതിനാല്‍ എന്നെ 'ലോക്കപ്പിലിട്ടു'; പൂനം പാണ്ഡെ

ഞാന്‍ ഹോട്ട് ആയതിനാല്‍ എന്നെ 'ലോക്കപ്പിലിട്ടു'; പൂനം പാണ്ഡെ
2022-02-23T16:32:00 | By Susmitha Surendran

സോഷ്യൽ മീഡിയകളിലും നിരവധി ആരാധകരുള്ള താരമാണ് പൂനം പാണ്ഡെ . ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത് . കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന പുതിയ റിയാലിറ്റി ഷോയായ ലോക് അപ്പില്‍ താനും മത്സരാര്‍ത്ഥിയായി എത്തുന്നുവെന്ന് നടി പൂനം പാണ്ഡെ. രാജ്യത്തെ വിവിധ മേഖലകളിലെ വിവാദ താരങ്ങളാണ് ലോക് അപ്പില്‍ മത്സരാര്‍ത്ഥികളായി എത്തുന്നത്.

”ഞാന്‍ ഹോട്ട് ആയതിനാല്‍ എന്നെ ലോക്ക് അപ്പിലിട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ വിവാദ ഷോ ലോക്ക് അപ്പിന്റെ ഭാഗമാണ് ഞാനെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവിടെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്റെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നടക്കണമെങ്കില്‍ ഞാന്‍ അവിടെ ഒരു ടാസ്‌ക് ചെയ്യേണ്ടി വരും.”


”ഈ ലോക്ക് അപ്പില്‍ ആഡംബരമില്ല. ഞാന്‍ ഒരേസമയം ആവേശത്തിലും പരിഭ്രാന്തിയിലുമാണ്” എന്നാണ് പൂനം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം. മോഡല്‍ നിഷ റവല്‍, അടുത്തിടെ വിവാദത്തിലായ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖി എന്നിവരുടെ പേരുകളാണ് നേരത്തെ പുറത്തു വന്നത്.

കങ്കണ ആദ്യമായി അവതാരകയാകുന്ന ഷോ എംഎക്സ് പ്ലെയറിലൂടെയും എഎല്‍ടി ബാലാജിയിലും 24 മണിക്കൂറും സ്ട്രീം ചെയ്യും. മത്സരാര്‍ത്ഥികളെ ശിക്ഷിക്കാനും പുരസ്‌കാരം നല്‍കാനും പ്രേക്ഷകര്‍ക്ക് അധികാരമുണ്ടാവും.

Content Highlight: Actress Poonam Pandey has said that she will be a contestant in Kangana Ranaut's new reality show Lock Up.

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup