---
title: "തിരുവള്ളൂരിന് ഇനി വിലക്കുറവിൻ്റെ പൂരം ; റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ഇന്ന് രാവിലെ 11ന് "
english_title: "Tiruvallur is now a hotbed of low prices. Ruby Fresh Hypermarket opens today at 11am"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2799/tiruvallur-is-now-a-hotbed-of-low-prices-ruby-fresh-hypermarket-opens-today-at-11am"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ebc754a77ae_Untitled-1.jpg"
keywords: []
---

# തിരുവള്ളൂരിന് ഇനി വിലക്കുറവിൻ്റെ പൂരം ; റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ഇന്ന് രാവിലെ 11ന് 

> **Lead Summary:** വടകര: തിരുവള്ളൂർ ഗ്രാമത്തിൽ ഇനി വിലക്കുറവിൻ്റെ പൂരമാകും. ആദ്യ ഹൈപ്പർ മാർക്കറ്റ് അനുഭവം ഇന്ന് മുതൽ ,. പതിറ്റാണ്ടുകളുടെ വിശ്വസ്ത വിപണന പാരമ്പര്യവുമായി റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഷോറൂം ഇനി തിരുവള്ളൂരിലും.

## Article Content

വടകര: തിരുവള്ളൂർ ഗ്രാമത്തിൽ ഇനി വിലക്കുറവിൻ്റെ പൂരമാകും. ആദ്യ ഹൈപ്പർ മാർക്കറ്റ് അനുഭവം ഇന്ന് മുതൽ ,. പതിറ്റാണ്ടുകളുടെ വിശ്വസ്ത വിപണന പാരമ്പര്യവുമായി റൂബി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഷോറൂം ഇനി തിരുവള്ളൂരിലും.

ഇന്ന് രാവിലെ 11ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും .പൂർണ്ണമായും ശീതീകരിച്ച പതിനായിരം സ്ക്വയർ ഫീറ്റ് ഹൈപ്പർ മാർക്കറ്റിൻ്റെ ഒന്നാം നില കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്യും.

ബേക്കറി കൗണ്ടർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്യും .ആദ്യ വില്പന മജീദ് പുല്ലഞ്ചേരി സ്വീകരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ സാമൂഹിക-സംസ്ക്കാരിക - രാഷ്ട്രീയ-വ്യാപാര രംഗത്തെ പ്രമുഖർ പങ്കെടുക്കും.

വിലക്കുറവും ഗുണമേന്മയും മെച്ചപ്പെട്ട സേവനവും മുഖമുദ്രയാക്കിയ റൂബി ഗ്രൂപ്പിൻ്റെ 13നാമത് ഔട്ട്ലറ്റാണ് കടത്തനാടിൻ്റെ മടിത്തട്ടിൽ ആരംഭിക്കുന്നത്.

ഗ്രോസറി, ക്രോക്കറി, ബേക്കറി, ഫ്രൂട്ട്സ് & വെജിറ്റബിൾ, സ്റ്റേഷനറി, ഹൗസ് ഹോൾഡ്, മാറ്റ് & കാർപ്പറ്റ്, ഗിഫ്റ്റ് & ടോയിസ്, ഇലക്ട്രോണിക് വിഭാഗങ്ങളിലായാണ് ഹൈപ്പർ മാർക്കറ്റ് സജ്ജീകരിച്ചത്. തിരുവള്ളൂർ നോബി ആർക്കേഡിൽ രണ്ട് നിലകളിലാണ് ഷോറൂം. കൂടുതൽ വിവരങ്ങൾക്ക് 9048144844 , 9645244844 , 0496 2934844 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2799/tiruvallur-is-now-a-hotbed-of-low-prices-ruby-fresh-hypermarket-opens-today-at-11am)