---
title: "തങ്കച്ചന്‍ ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം ഇതാണ്..."
english_title: "This is the reason why Thankachan has not been married for so long ..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27952/this-is-the-reason-why-thankachan-has-not-been-married-for-so-long"
published_at: "2022-02-23T13:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215e6af39ced_thankachan.jpg"
keywords: []
---

# തങ്കച്ചന്‍ ഇത്രയും കാലം വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം ഇതാണ്...

> **Lead Summary:** സ്റ്റാര്‍മാജിക് ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചന്‍. വര്‍ഷങ്ങളായി ടെലിവിഷന്‍ വേദികളില്‍ തങ്കച്ചന്‍ സജീവമാണെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍മാജിക് ഷോയിലൂടെയാണ്. താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളുമുണ്ട്.

## Article Content

സ്റ്റാര്‍മാജിക് ടെലിവിഷന്‍ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചന്‍. വര്‍ഷങ്ങളായി ടെലിവിഷന്‍ വേദികളില്‍ തങ്കച്ചന്‍ സജീവമാണെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍മാജിക് ഷോയിലൂടെയാണ്. താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളുമുണ്ട്.

ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് തങ്കച്ചന്‍. ഷോയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് സ്റ്റാര്‍മാജിക്കില്‍ നിന്ന് പോയത്. നടന്‍ പോയത് എന്താണെന്ന് താരങ്ങളോ അണിയറ പ്രവര്‍ത്തക്കരോ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ തങ്കച്ചനെ പുറത്താക്കിയിട്ടില്ലെന്നു അച്ഛന് സുഖമില്ല എന്ന് പറഞ്ഞാണ് ഷോയില്‍ നിന്ന് പോയതെന്നും അനുമോള്‍ പറഞ്ഞിരുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

''തങ്കച്ചന്‍ ചേട്ടന്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്. ഞങ്ങളാരും പുളളിയെ പുറത്താക്കിയിട്ടില്ല. പുള്ളി അവിടെ വരണ്ട എന്ന രീതിയില്‍ ഞങ്ങളാരും ഒന്നും പറഞ്ഞിട്ടില്ല. ഷോ ഡയറക്ടേഴ്സിന്റെ ഭാഗത്തു നിന്നോ ഫ്ളവേഴ്സ് ചാനലിന്റെ ഭാഗത്തു നിന്നോ ഒന്നും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.

പുള്ളി വരാത്തതിന്റെ കാരണം ഞങ്ങള്‍ക്കാര്‍ക്കും അറിയത്തില്ല. അത് നിങ്ങള്‍ തന്നെ ചോദിച്ച് മനസിലാക്കണം. ഞങ്ങളൊക്കെ അദ്ദേഹം വരുമ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. വ്യക്തിപരമായി അദ്ദേഹവും ഞാനും നല്ല സുഹൃത്തുക്കളാണ്.

പക്ഷെ ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ്. അതുപോലെ ഷോയുടെ അവതാരക ലക്ഷ്മി വ്ളോഗ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അന്നും അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു'' അനു അഭിമുഖത്തില്‍ പറഞ്ഞു.

ഫ്‌ലവേഴ്‌സില്‍ നിന്ന് മാറിയ തങ്കച്ചന്‍ ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സജീവമാണ് തങ്കച്ചന്‍. ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന വിവിധ പരിപാടിയില്‍ തങ്കച്ചന്‍ എത്താറുണ്ട്. മനോരമയില്‍ സജീവമാണ് താരം. കഴിഞ്ഞ ദിവസം മനോരമ സംപ്രേക്ഷണം ചെയ്യുന്ന പടം തരും പണം ന്നെ എന്ന ഷോയില്‍ തങ്കച്ചന്‍ എത്തിയിരുന്നു.

നടന്‍ ജഗദീഷ് ആണ് ഷോ അവതരിപ്പിക്കുന്നത്. ഷോയിലൂടെ തങ്കു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ വൈറല്‍ ആവുകയാണ്. ഇതുവരെ വിവാഹം കഴിക്കാത്തതിനെ കുറിച്ചാണ് തങ്കച്ചന്‍ പറയുന്നത്.

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നുളള ചോദ്യത്തിനായിരുന്നു വിവാഹ കഴിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തിയത്. അഭങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നാണ് നടന്‍ പറയുന്നത്. കല്യാണം കഴികാതെ നിന്ന്, നിന്ന് ഇവിടെ വരെയായി. എന്നാല്‍ ഇപ്പോള്‍ കല്യാണത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും തങ്കച്ചന്‍ പറയുന്നുണ്ട്. 

കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാനൊക്കെ ഇപ്പോള്‍ തോന്നുന്നുണ്ട്. പറ്റിയ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നാണ് നടന്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ച് പടം തരും പണം ഷോയില്‍ വരും എന്നും തങ്കു പറയുന്നു.

ഒപ്പം പെണ്‍കുട്ടിയ്ക്ക് വേണ്ടുന്ന ഗുണങ്ങളെ കുറിച്ചും തങ്കച്ചന്‍ പറയുന്നുണ്ട്. തനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് തന്നെ വിദ്യാഭ്യാസമുള്ള പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം. ജഗദീഷിന്റെ ചോദ്യത്തിനായിരുന്നു സങ്കല്‍പത്തിലുളള പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞത്. 

''കാണാന്‍ വലിയ സൗന്ദര്യം ഒന്നും വേണം എന്ന് നിര്‍ബന്ധമില്ലത്രെ. പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയ്ക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാല്‍ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകര്‍ന്ന് നല്‍കാന്‍ സാധിക്കൂ''; തങ്കച്ചന്‍ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/27952/this-is-the-reason-why-thankachan-has-not-been-married-for-so-long)