---
title: " പ്രിയനടി ലെന ഇനി സംവിധാനത്തിലേക്ക്"
english_title: "Malayalam actress Lena to direct now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27948/malayalam-actress-lena-to-direct-now"
published_at: "2022-02-23T12:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215e115ebfdb_lena.jpg"
keywords: []
---

#  പ്രിയനടി ലെന ഇനി സംവിധാനത്തിലേക്ക്

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലെന . താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ് . മലയാളത്തിന്റെ പ്രിയനടി ലെന ഇനി സംവിധാനത്തിലേക്ക്. സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ തിരക്കഥ ലെനയുടേതാണ്. തിരക്കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നും ലെന പറഞ്ഞു.

## Article Content

പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലെന . താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ് . മലയാളത്തിന്റെ പ്രിയനടി ലെന ഇനി സംവിധാനത്തിലേക്ക്. സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ തിരക്കഥ ലെനയുടേതാണ്. തിരക്കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നും ലെന പറഞ്ഞു.

അര്‍ജുന്‍ അശോകന്‍ നായകനായി അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയായ ഓളം ആണ് ലെന തിരക്കഥ ഒരുക്കിയ ആദ്യചിത്രം.നവാഗതനായ വി.എസ് അഭിലാഷ് ആണ് ഓളം സംവിധാനം ചെയ്തത്.

ലെനയും വി.എസ് അഭിലാഷും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ലെന എത്തുന്നുണ്ട്.ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന വെള്ളിത്തിരയിലേക്ക് വരുന്നത്.

ലെന അഭിനയ ജീവിതം ആരംഭിച്ചിട്ട് അടുത്ത വര്‍ഷം കാല്‍നൂറ്റാണ്ട് എത്തുകയാണ്.അപ്പോഴാണ് സംവിധായികയായി ചുവടുവയ്പ് എന്നത് ശ്രദ്ധേയം.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അഭിനയിച്ച 10 ചിത്രങ്ങളാണ് ലെനയുടേതായി റിലീസിന് ഒരുങ്ങുന്നത്.മമ്മൂട്ടി അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വമാണ് മലയാളത്തില്‍ പുതിയ റിലീസ്.

ലുക്കാച്ചിലിക്കുശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ലൗ ജിഹാദാണ് അടുത്ത റിലീസ്. സുരാജ് വെഞ്ഞാറമൂടമാണ് ചിത്രത്തില്‍ നായകന്‍.വൈശാഖ് ചിത്രം മോണ്‍സ്റ്ററാണ് ലെനയുടെ അടുത്ത മോഹന്‍ലാല്‍ ചിത്രം.

ഗബ്രിയേല്‍ ജോസ് ,സിജോയ് വര്‍ഗീസ്, ലെനഎന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജോയി കല്ലൂകാരന്‍ സംവിധാനം ചെയ്ത ദ ഹോപ്പ് ഈസ്റ്റര്‍ റിലീസായാണ് ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27948/malayalam-actress-lena-to-direct-now)