---
title: "അർജന്റീനക്ക് ആശംസകൾ  നൽകിക്കൊണ്ട് പ്രിയ താരങ്ങളും"
english_title: "Dear players, congratulations to Argentina"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2793/dear-players-congratulations-to-argentina"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ea8bb35a8a4_thaarangal.jpg"
keywords: []
---

# അർജന്റീനക്ക് ആശംസകൾ  നൽകിക്കൊണ്ട് പ്രിയ താരങ്ങളും

> **Lead Summary:** കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയുടെ വിജയം ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആഘോഷമാക്കുകയാണ്. കേരളത്തിലെ അർജന്റീന ആരാധകരും ആഘോഷത്തിലാണ്.

## Article Content

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയുടെ വിജയം ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആഘോഷമാക്കുകയാണ്. കേരളത്തിലെ അർജന്റീന ആരാധകരും ആഘോഷത്തിലാണ്.

അവരോടൊപ്പം ആഘോഷത്തിൽ പങ്കുചേരുകയാണ് മലയാളത്തിലെ പ്രിയ താരങ്ങളും. ദുൽഖർ സൽമാൻ, നിവിൻ പോളി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഇപ്പോൾ അർജന്റീനക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

കിരീടത്തിൽ ചുംബിച്ചു നിൽക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരങ്ങൾ അർജന്റീനക്ക് ആശംസ നൽകിയിരിക്കുന്നത്. ”കാത്തിരിപ്പിന് വിരാമം.. മെസ്സിക്കും അർജന്റീനക്ക് ആശംസകൾ.

 എന്ത് മത്സരമായിരുന്നു അത്” എന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത്. ‘നീലവാനച്ചോലയിൽ’ എന്നാണ് മഞ്ജു സമൂഹമാധ്യമങ്ങളിൽ കപ്പുയർത്തി നിൽക്കുന്ന മെസ്സിയുടെ ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

അർജന്റീന ടീമിന്റെ കടുത്ത ആരാധകനായ കുഞ്ചാക്കോ ബോബൻ മെസ്സിയും മത്സരത്തിലെ ഏക ഗോൾ നേടിയ ഏയ്ഞ്ചൽ ഡി മരിയയും കെട്ടിപിടിക്കുന്ന ചിത്രമാണ് പങ്കുവച്ചത്.

> “പേര്, ലയണൽ അർജന്റീന ആർ മെസ്സി, ഇന്ന് അവനൊപ്പമായിരുന്നു ‘ഏയ്ഞ്ചൽ’” എന്ന അടിക്കുറിപ്പോടെയാണ്‌ കുഞ്ചാക്കോ ബോബൻ ചിത്രം പോസ്റ്റ് ചെയ്തത്. നേരത്തെ മത്സരത്തിന് മുൻപ് ഇരു ടീമുകൾക്കും ആശംസയുമായി മമ്മൂട്ടി, ആസിഫ് അലി തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

സ്വപ്‍ന ഫൈനലിന് രണ്ടു ടീമിനും ആശംസ നൽകിക്കൊണ്ടായിരുന്നു ഇരുവരുടെയും പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2793/dear-players-congratulations-to-argentina)