---
title: "ലളിതാമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി ദിലീപും കാവ്യയും"
english_title: "Dileep and Kavya came to see Lalithamma for the last time"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27917/dileep-and-kavya-came-to-see-lalithamma-for-the-last-time"
published_at: "2022-02-23T10:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215c05d96370_DILEEP.jpg"
keywords: []
---

# ലളിതാമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി ദിലീപും കാവ്യയും

> **Lead Summary:** ഏറെ നാളുകളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി കെപിഎസി ലളിത ഇന്നലെ രാത്രിയാണ് അന്തരിച്ചത്. മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ് ലളിതയുടെ വേർപാട് . മരണവാര്‍ത്തയറിഞ്ഞ് നിരവധിപേരാണ് നടിയെ അവസാനമായി കാണാന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ലാറ്റിലേക്ക് എത്തുന്നത്.

## Article Content

ഏറെ നാളുകളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി കെപിഎസി ലളിത ഇന്നലെ രാത്രിയാണ് അന്തരിച്ചത്. മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ് ലളിതയുടെ വേർപാട് . മരണവാര്‍ത്തയറിഞ്ഞ് നിരവധിപേരാണ് നടിയെ അവസാനമായി കാണാന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ലാറ്റിലേക്ക് എത്തുന്നത്.

കെപിഎസി ലളിതയുമായി ഒരു പ്രത്യേക അടുപ്പം നിലനിര്‍ത്തിയിരുന്നവരാണ് ദിലീപും കാവ്യയും. മരണവാര്‍ത്തയറിഞ്ഞ് ഇന്നലെ രാത്രി തന്നെ ഇവര്‍ ഫ്‌ലാറ്റിലേക്ക് എത്തിയിരുന്നു.

സിദ്ധാര്‍ത്ഥിനോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും തോളില്‍ തട്ടി ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് ദിലീപ്. ചെരുപ്പ് അഴിച്ചു വെച്ച് ലളിതാമയെ നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്തു കാവ്യ.

ദിലീപിന്റെ കുടുംബവുമായി ഒരു പ്രത്യേക അടുപ്പം തന്നെ ഉണ്ടായിരുന്ന കെപിഎസി ലളിതയ്ക്ക്. ദിലീപ് കാവ്യയെ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് നടി പറഞ്ഞിരുന്നു. അവര്‍ തമ്മില്‍ മറ്റ് ബന്ധങ്ങളോ രഹസ്യബന്ധങ്ങളോ ഉള്ളതായി തനിക്ക് അറിയില്ല, അതേക്കുറിച്ച് ചോദിക്കുകയും ചെയ്തിട്ടില്ല.

അതില്‍ നമ്മള്‍ ഇടപെടേണ്ട കാര്യമില്ല. അവരെ തനിക്ക് ഇഷ്ടമാണെന്ന് നേരത്തെ കെപിഎസി ലളിത പറഞ്ഞിരുന്നു. അതേസമയം താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്.

വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് കടന്നുവന്ന നടിയാണ് കെപിഎസി ലളിത . കരള്‍ രോഗത്തെ തുടര്‍ന്ന് കുറെ നാളുകളായി ചികിത്സയിലായിരുന്നു നടി. തുടര്‍ന്ന് ഈ അടുത്താണ് മകന്റെ ഫ്‌ലാറ്റിലേക്ക് ലളിത പോയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27917/dileep-and-kavya-came-to-see-lalithamma-for-the-last-time)