---
title: "'12ത്ത് മാനും' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ? പുതിയ  റിപ്പോര്‍ട്ട്"
english_title: "'12th Man 'via Disney Plus Hotstar? New report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27898/12th-man-via-disney-plus-hotstar-new-report"
published_at: "2022-02-23T08:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215a1d207abb_MOHANLAL.jpg"
keywords: []
---

# '12ത്ത് മാനും' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ? പുതിയ  റിപ്പോര്‍ട്ട്

> **Lead Summary:** ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് - മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ചിത്രം എന്നതാണ് 12ത്ത് മാന്‍ എന്ന സിനിമയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യ വാരം അവസാനിച്ചിരുന്നു.

## Article Content

ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് - മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ചിത്രം എന്നതാണ് 12ത്ത് മാന്‍ എന്ന സിനിമയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ ആദ്യ വാരം അവസാനിച്ചിരുന്നു.

ഡയറക്ട് ഒടിടി റിലീസ്  ലക്ഷ്യമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലും നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഏത് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുകയെന്ന് ഒദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല.

ഇപ്പോഴിതാ അതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും  ചിത്രം എത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. ലെറ്റ്സ് ഒടിടി എന്ന ഒടിടി ട്രാക്കിംഗ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആറാട്ടിന് മുന്‍പുള്ള മോഹന്‍ലാല്‍ ചിത്രമായ, പൃഥ്വിരാജിന്‍റെ സംവിധാനത്തിലെത്തിയ ബ്രോ ഡാഡിയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ദൃശ്യം 2 ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തിയത്.

നവാഗതനായ കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ഇടുക്കിയിലെ കുളമാവ് ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/27898/12th-man-via-disney-plus-hotstar-new-report)