മലയാള സിനിമയ്ക്ക് ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയ നടി കെപിഎസി ലളിത വിടവാങ്ങി . മലയാള സിനിമയുടെ 'അമ്മ ഇനി ഓർമ്മ . നിരവധി മലയാളം സിനിമകളിലൂടെ ആണ് ഇവർ മലയാളികളുടെ മനസ്സ് കീഴടക്കിയത്.
മഹേശ്വരി അമ്മ എന്നാണ് ഇവരുടെ ശരിയായ പേര്. പിന്നീട് കെപിഎസി നാടക ട്രൂപ്പ് വഴി ആണ് ഇവർ സിനിമയിലെത്തുന്നത്. അവിടെ നിന്നും ലഭിച്ച പേര് ആയിരുന്നു കെപിഎസി ലളിത എന്നത്.

അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കെപിഎസി ലളിത. കുറേക്കാലമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവർ ചികിൽസയിൽ കഴിഞ്ഞിരുന്നത്. കൊച്ചിയിലെ വസതിയിൽ വെച്ചു തന്നെയാണ് ഇപ്പോൾ അധികം സംഭവിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ ആയിട്ട് ആയിരിക്കും കെപിഎസി ലളിത അറിയപ്പെടുന്നത്. നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ കായംകുളം സ്വദേശി ആയിരുന്നു ഇവർ. മഹേശ്വരി അമ്മ എന്നാണ് വീട്ടുകാർ ഇട്ട പേര്. കെ അനന്തൻ നായർ എന്നാണ് അച്ഛൻറെ പേര്. ഭാർഗവി അമ്മ എന്ന ആയിരുന്നു അമ്മയുടെ പേര്. ഒരു സഹോദരൻ ഉണ്ട് ഇവർക്ക്. കൃഷ്ണകുമാർ എന്നാണ് സഹോദരൻറെ പേര്. ഒരു സഹോദരി കൂടിയുണ്ട് ഇവർക്ക്. ശ്യാമള എന്നാണ് സഹോദരിയുടെ പേര്.
കലാമണ്ഡലം വഴി ആണ് കെപിഎസി ലളിത കലാരംഗത്ത് എത്തുന്നത്. കലാമണ്ഡലത്തിൽ നിന്നും നൃത്തമായിരുന്നു അഭ്യസിച്ചത്. പത്തു വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. അന്നത്തെ പ്രശസ്ത നാടക ട്രൂപ്പ് ആയിരുന്നു കെപിഎസി. ഗീതയുടെ ബലി എന്ന നാടകത്തിലാണ് ഇവർ ആദ്യമായി അഭിനയിച്ചത്.

പിന്നീട് സിനിമയിൽ വന്ന ശേഷമാണ് കെപിഎസി എന്ന പേര് സ്വീകരിച്ചത്. തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകം സിനിമ ആവിഷ്കരിച്ചപ്പോളാണ് ഇവർ ആദ്യമായി സിനിമയിൽ അഭിനയിച്ചത്. പിന്നീട് ഇവർ നിരവധി മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി. 74 വയസായിരുന്നു ഇവർക്ക്.
Content Highlight: Actress KPAC Lalitha has left.


































