---
title: "സാരിയിൽ തിളങ്ങി ഭാവന"
english_title: "Imagination shining in the sari"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2786/imagination-shining-in-the-sari"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e93886eb179_bhavana.jpg"
keywords: []
---

# സാരിയിൽ തിളങ്ങി ഭാവന

> **Lead Summary:** മലയാളികൾക്കും തെന്നിന്ത്യൻ സിനിമാലോകത്തിനും പ്രിയങ്കരിയാണ് ഭാവന. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

## Article Content

മലയാളികൾക്കും തെന്നിന്ത്യൻ സിനിമാലോകത്തിനും പ്രിയങ്കരിയാണ് ഭാവന. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ, ഏതാനും സാരിചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. കറുപ്പിൽ നിറയെ പൂക്കളുള്ള  സാരിയിൽ അതിസുന്ദരിയായ ഭാവനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

റിമി ടോമി, അൻസിബ, ഷംന കാസിം എന്നിവരും ചിത്രങ്ങൾക്ക് കമന്റുമായി​ എത്തിയിട്ടുണ്ട്. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്.

‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

ഭാവന നായികയായ ഇൻസ്പെക്ടർ വിക്രം എന്ന ചിത്രവും അടുത്തിടെ റിലീസിനെത്തിയിരുന്നു. കന്നടയിൽ മൂന്നുചിത്രങ്ങൾ കൂടി ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2786/imagination-shining-in-the-sari)