മുതലയുടെ വായിലകപ്പെട്ട ഭാര്യയെ സാഹസികമായി രക്ഷപ്പെടുത്തി കുഞ്ചാക്കോബോബന്‍

മുതലയുടെ വായിലകപ്പെട്ട ഭാര്യയെ സാഹസികമായി രക്ഷപ്പെടുത്തി കുഞ്ചാക്കോബോബന്‍
2022-02-22T21:57:00 | By Susmitha Surendran

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്തെ ചോക്ലേറ്റ് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബന്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ആ പദവിയില്‍ എത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പിന്നീട് ലഭിച്ച വേഷങ്ങളും അത്തരത്തില്‍ ഉള്ളത് തന്നെയായിരുന്നു. അതിനാല്‍ തന്നെ ,പെണ്‍പിള്ളേരുടെയെല്ലാം ഇഷ്ടനായകന്‍ കൂടിയായിരുന്നു ഇദ്ദേഹം.



അനിയത്തിപ്രാവിലൂടെ നായക വേഷത്തില്‍ എത്തി ശ്രദ്ധിക്കപ്പെട്ട കുഞ്ചാക്കോ ബോബന്‍ പിന്നീട് അന്നത്തെ സൂപ്പര്‍ ഹീറോയായി തിളങ്ങുകയായിരുന്നു. ശേഷം വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ വിജയം കണ്ടെത്താനും നടന് കഴിഞ്ഞു.



ഇന്നും മലയാള സിനിമയില്‍ തിരക്കുള്ള നടനാണ് ചാക്കോച്ചന്‍. കൈനിറയെ സിനിമകളാണ് ഈ താരത്തിന്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ഒറ്റ് . പ്രണയ ദിനത്തില്‍ ചിത്രത്തിലെ പാട്ട് റിലീസ് ചെയ്തിരുന്നു.

ഇപ്പോള്‍ നടന്‍ പങ്കുവെച്ച ചിത്രമാണ് വൈറല്‍ ആവുന്നത്. ദുബായ് സഫാരി യാത്രയ്ക്കിടെ ഭാര്യ പ്രിയയ്‌ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങളാണ് ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സിനിമ താരങ്ങളടക്കം നിരവധി പേരാണ് കുഞ്ചാക്കോ ബോബന്റെ പുതിയ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.



മുതലയില്‍ നിന്നും ഭാര്യയെ രക്ഷിക്കുന്ന ഭര്‍ത്താവ് എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഒപ്പം ശരിക്കും മനസിലുള്ളതും എന്നാണ് മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന കമന്റ്. ഫണ്‍ ടൈം എന്നും കുഞ്ചാക്കോ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരങ്ങളുടെ ഫോട്ടോയ്ക്ക് താഴെ കമന്റ് കുറിച്ച് എത്തിയത്.


Content Highlight: Kunchakoboban new post goes viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup